അദാനി വിഷയത്തിൽ പാർലമെന്‍റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിഷേധം
രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗം ആയുധമാക്കി ബി.ജെ.പി
ന്യൂഡൽഹി: അദാനി ഓഹരി വിവാദത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗം ബി.ജെ.പി പ്രതിപക്ഷത്തിനെതിരെ ആയുധമാക്കി. പ്രതിഷേധം കനത്തതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
തുടർച്ചയായ രണ്ടാംദിനമാണ് ഭരണ - പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാകുന്നത്. വിദേശ മണ്ണിൽ രാജ്യത്തെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്ന നിലപാട് ബിജെപി അംഗങ്ങൾ സ്വീകരിച്ചതോടെ സഭ നടപടികൾ പൂർണ്ണമായും തടസപ്പെട്ടു. സഭ മര്യാദകൾ പാലിക്കണമെന്ന് ലോകസഭാ സ്പീക്കറും പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാകണം എന്ന് രാജ്യസഭ അധ്യക്ഷനും വ്യക്തമാക്കി.
പാർലമെൻറ് നടപടികൾ ആരംഭിക്കുന്നതിന് മുൻപ് പ്രതിപക്ഷ പാർട്ടികൾ ഇന്നും യോഗം ചേർന്നു.16 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ നിന്ന് ടിഎംസി വിട്ടുനിന്നു.
Adjust Story Font
16