Quantcast

ബജറ്റ് സമ്മേളനത്തിന് പാർലമെന്‍റില്‍ ഇന്ന് തുടക്കം

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം

MediaOne Logo

Web Desk

  • Updated:

    2024-02-02 01:23:38.0

Published:

2 Feb 2024 12:55 AM GMT

budget session 2024
X

ഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് പാർലമെന്‍റില്‍ ഇന്ന് തുടക്കം. കാര്യപ്രസക്തമായ പ്രഖ്യാപനങ്ങൾ ഇല്ലാത്ത ബജറ്റ് അവതരണത്തെ പ്രതിപക്ഷം ഇന്ന് സഭയിൽ നേരിടും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. മന്ത്രി അവതരിപ്പിച്ച ധന ബില്ലുകളിൻമേലുള്ള ചർച്ചയും ഇന്ന് പാർലമെന്‍റില്‍ ആരംഭിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്ഉള്ള നിർണായക പ്രഖ്യാപനങ്ങളാണ് ഇന്നലെ നടത്തിയ ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. പദ്ധതികൾക്ക് വകയിരുത്തിയ തുകകളിൽ ഉൾപ്പെടെ പ്രതിപക്ഷത്തിന് അഭിപ്രായ ഭിന്നതയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റ് വോട്ട് ഓൺ അക്കൗണ്ട് ആയി അവതരിപ്പിച്ച കേന്ദ്രസർക്കാർ കർഷകരെയും തൊഴിലാളികളെയും പാടെ അവഗണിച്ചു എന്നാണ് പ്രതിപക്ഷ വിമർശനം. രാഷ്ട്രപതിക്ക് പിന്നാലെ ധനമന്ത്രിയും കേന്ദ്രസർക്കാരിന്‍റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള നീക്കങ്ങളാണ് പാർലമെന്‍റില്‍ നടത്തിയത് എന്നാണ് പ്രതിപക്ഷം ആരംഭിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ വകയിരുത്തിയ തുക ഒട്ടും പര്യാപ്തമല്ല എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 2047 ഓടെ രാജ്യം വികസിതമാകുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന ആവർത്തിക്കുകയായിരുന്നു ഒരു മണിക്കൂറോളം നീണ്ട ബജറ്റ് അവതരണത്തിൽ ധനമന്ത്രി.



TAGS :

Next Story