സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം
അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് സഭാ നടപടികൾ നിർത്തി വെച്ച് രാജ്യസഭ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
ഡല്‍ഹി: ശിവസേന നേതാവ് സഞ്ജയ് റാവത്തിന് എതിരായ ഇ.ഡി നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. വിലക്കയറ്റം ഉച്ചയ്ക്ക് ശേഷം രാജ്യസഭ ചർച്ച ചെയ്യും.
അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് സഭാ നടപടികൾ നിർത്തി വെച്ച് രാജ്യസഭ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചെയർമാൻ വെങ്കയ്യ നായിഡു അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് രാജ്യസഭ നിർത്തി വെക്കുന്നതായി അധ്യക്ഷൻ അറിയിച്ചു.
കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം നടന്നു. 1957ലെ മൈൻസ് ആൻഡ് മിനറൽസ് ആക്ടിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതികൾ രാജ്യ താല്പര്യങ്ങൾക്ക് എതിരാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കരിമണൽ ഖനനത്തിനെതിരെ പാർലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Adjust Story Font
16