Quantcast

നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ച പാർലമെന്‍റില്‍ ഇന്നും തുടരും

സഭ നടപടികളുമായി സഹകരിക്കുമെങ്കിലും അദാനി വിഷയത്തിൽ അന്വേഷണം വേണമെന്നുള്ള നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്

MediaOne Logo

Web Desk

  • Published:

    8 Feb 2023 1:26 AM GMT

parliament session
X

പാര്‍ലമെന്‍റ്

ഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ച പാർലമെന്‍റില്‍ ഇന്നും തുടരും. സഭ നടപടികളുമായി സഹകരിക്കുമെങ്കിലും അദാനി വിഷയത്തിൽ അന്വേഷണം വേണമെന്നുള്ള നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. ചർച്ചകളിൽ നിന്ന് ആം അദ്മി പാർട്ടി വിട്ടുനിൽക്കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. പ്രധാനമന്ത്രി മറുപടി പറയുന്നതോടെ നന്ദി പ്രമേയ ചർച്ച അവസാനിക്കും. ചർച്ചയുമായി സഹകരിക്കാനാണ് കോൺഗ്രസ് അടക്കമുള്ള യുപിഎ കക്ഷികളുടെ തീരുമാനം. അതേസമയം അദാനി വിഷയം സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണം എന്ന നിലപാടിൽ മാറ്റമില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും സർക്കാരിനെതിരെ ഉയർത്തും.

ഇന്നലെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും എതിരെ നടത്തിയ വിമർശനങ്ങളിൽ ബി.ജെ.പി അംഗങ്ങൾക്ക് അമർഷമുണ്ട്. കേന്ദ്ര മന്ത്രിമാർ അടക്കം ഇന്ന് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചേക്കും. അങ്ങനെയാണെങ്കിൽ ഭരണ - പ്രതിപക്ഷ ബഹളത്തിൽ സഭ പ്രക്ഷുബ്ധമാകും. എ.എ.പി, ബി.ആർ.എസ്, എസ്.പി എന്നി പാർട്ടികൾ സഭ നടപടികളുമായി സഹകരിക്കില്ല. അദാനി വിഷയം ചർച്ച ചെയ്തിട്ട് മതി ബാക്കി നടപടികൾ എന്നാണ് ഇവരുടെ നിലപാട്.

TAGS :

Next Story