പെഗാസസ് ഫോൺ ചോർത്തൽ; പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും
കേന്ദ്രം കൃത്യമായ മറുപടി പറയുംവരെ ഇരുസഭകളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം
പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. കേന്ദ്രം കൃത്യമായ മറുപടി പറയുംവരെ ഇരുസഭകളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. പെഗാസസ് ഫോൺ ചോർത്തൽ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എം.പിമാർ ഇന്നും ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
ഇന്ന് രാവിലെ 9.45ന് ലോകസഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ കക്ഷി നേതാക്കൾ യോഗം ചേർന്ന് തുടർ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യും. അതേസമയം ലോകസഭയിൽ മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സ്പീക്കർ ഓം ബിർള കഴിഞ്ഞ ദിവസം എം.പിമാർക്ക് താക്കീത് നൽകിയിരുന്നു.
Next Story
Adjust Story Font
16