Quantcast

ശീതകാല സമ്മേളനം അവസാനിപ്പിച്ചു, പാർലമെന്‍റ് പിരിഞ്ഞു

സസ്പെൻഷനിലായ എം.പിമാർ സത്യാഗ്രഹം അവസാനിപ്പിച്ചു

MediaOne Logo

ijas

  • Updated:

    2021-12-22 07:40:39.0

Published:

22 Dec 2021 7:36 AM GMT

ശീതകാല സമ്മേളനം അവസാനിപ്പിച്ചു, പാർലമെന്‍റ് പിരിഞ്ഞു
X

ശീതകാല സമ്മേളനം അവസാനിപ്പിച്ചു പാർലമെന്‍റ് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിനായി സഭ ജനുവരി അവസാനം ചേരും. സസ്പെൻഷനിലായ എം.പിമാരും സമരം അവസാനിപ്പിച്ചു സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കുമ്പോഴാണ് ഇരുസഭകളും പിരിഞ്ഞത്. കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്ത ബില്ലുകൾ അവതരിപ്പിക്കാതെയും, മുൻകൂട്ടി അറിയിക്കാതെ ബില്ലുകൾ കൊണ്ടുവന്നും പ്രതിപക്ഷ പ്രതിഷേധത്തിനു വഴി വച്ച സമ്മേളനത്തിന് കൊടിയിറങ്ങി. ക്രിപ്റ്റോ കറൻസി, ബാങ്ക് പരിഷ്കരണബില്ലുകൾ സമ്മേളനത്തിൽ ഒഴിവാക്കിയപ്പോൾ ഒരുമണിക്കൂർ മുമ്പ് മാത്രം കരട് എംപിമാർക്ക് നൽകി സ്ത്രീകളുടെ വിവാഹപ്രായം വർധിപ്പിക്കുന്ന ബില്ല് അവതരിപ്പിച്ചു.

ലഖിംപൂര്‍ ഖേരിയിൽ കർഷക കൊലപാതകത്തിനു ഉത്തരവാദിയായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം. സസ്പെൻഡ് ചെയ്യപ്പെട്ടതിനെ തുടർന്നു ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ സമരം ചെയ്ത 13 എം.പിമാർ സത്യാഗ്രഹം അവസാനിപ്പിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചും ദേശീയ ഗാനം പാടിയുമാണ് എംപിമാർ സമരം അവസാനിപ്പിച്ചത്.

TAGS :

Next Story