പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും
പൊതുബജറ്റ് നാളെ
loksabha
ന്യൂഡല്‍ഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപന പ്രസംഗം നടത്തും. നാളെയാണ് പൊതുബജറ്റ് രാഷ്ട്രപതി പദവിയിലെത്തിയ ശേഷം ദ്രൗപതി മുർമു ആദ്യമായി പാര്ലമെന്റിന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. രണ്ട് ഘട്ടമായിട്ടാണ് ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ഇന്നാരംഭിച്ചു അടുത്ത മാസം 14 ന് അവസാനിക്കും. മാർച്ച് 14 മുതൽ ഏപ്രിൽ 6 വരെയാണ് രണ്ടാംഘട്ടം സഭ .
ബജറ്റിന് മുന്നോടിയായി ഇന്ന് സാമ്പത്തിക സർവേ പുറത്ത് വിടും. സമ്മേളനം ഫലപ്രദമായി നടക്കാൻ പ്രതിപക്ഷത്ത്ന്റെ സഹായം വേണമെന്ന് സർക്കാർ ഇന്നലെ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു. വിലക്കയറ്റം , തൊഴിലില്ലായ്മ , ജാതി സെൻസസ് ,ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ എന്നിവ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടു.അദാനിയുടെ ഓഹരി തകർച്ച പാർലമെന്റിൽ ഉന്നയിക്കണമെന്നു തെലങ്കാന എംപി ചന്ദ്രശേഖര റാവു എംപിമാർക്ക് നിർദേശം നൽകിയിരുന്നു. ഈ വിഷയവും സർവകക്ഷി സമ്മേളനത്തിൽ ഉന്നയിച്ചു. സമ്മേളന കാലയളവിൽ പാസാക്കാനായി 36 ബില്ലുകളാണ് തയാറാക്കിയിരിക്കുന്നത്.ഈ സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റാണു നാളെ അവതരിപ്പിക്കുന്നത്
Adjust Story Font
16