Quantcast

'വന്ദേഭാരതില്‍‌ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റ': പരാതിയുമായി യാത്രക്കാരന്‍

ഫോട്ടോ സഹിതമാണ് യാത്രക്കാരന്‍ പരാതി ഉന്നയിച്ചത്

MediaOne Logo

Web Desk

  • Published:

    27 July 2023 3:38 PM GMT

Passenger finds cockroach in food on Vande Bharat Express
X

ഭോപ്പാല്‍: വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രയിലാണ് യാത്രക്കാരന് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചത്. ഐആർസിടിസി കാറ്ററിങ് ജീവനക്കാരാണ് ഭക്ഷണം വിളമ്പിയത്.

സുബോധ് പഹലജൻ എന്നയാളാണ് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സില്‍ ഫോട്ടോ സഹിതം ഇക്കാര്യം പങ്കുവെച്ചത്. വന്ദേഭാരതില്‍ വിതരണം ചെയ്ത റൊട്ടിയിലാണ് പാറ്റയെ കണ്ടത്. ഐആര്‍സിടിസിയെ ടാഗ് ചെയ്ത് യാത്രക്കാരന്‍ ചിത്രം പങ്കുവെച്ചു.

ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രതികരിക്കുകയും യാത്രക്കാരന്റെ പി.എന്‍.ആര്‍ നമ്പർ ആവശ്യപ്പെടുകയും ചെയ്തു- "നിങ്ങൾക്കുണ്ടായ അസുഖകരമായ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു."

ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യൻ റെയിൽവെയും ഐആർസിടിസിയും ഭക്ഷണ വിതരണം സംബന്ധിച്ച് സമഗ്രമായ അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്.

Summary- A passenger onboard the Vande Bharat Express train in Madhya Pradesh was taken aback when he discovered a cockroach in his roti.

TAGS :

Next Story