ലക്ഷദ്വീപിൽ യാത്രാക്കപ്പൽ പ്രതിസന്ധി രൂക്ഷം; പ്രതിഷേധവുമായി എൻസിപി
സമീപകാലം വരെ 8 കപ്പലുകൾ സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത് ഒരു കപ്പൽമാത്രമാണ്

കവരത്തി: ലക്ഷദ്വീപിൽ യാത്രാക്കപ്പൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. കപ്പൽ യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻസിപി മുഴുവൻ ദ്വീപുകളിലും പ്രതിഷേധം സംഘടിപ്പിച്ചു. ലക്ഷദ്വീപിലെ പ്രതിപക്ഷമായ എൻസിപി ശരത് പവാർ വിഭാഗമാണ് ദ്വീപുകളിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചത്. ചെറു കപ്പൽ മാതൃകകൾ കടലിറക്കിയായിരുന്നു വിവിധ ദ്വീപുകളിലെ പ്രതിഷേധം.
കപ്പലുകൾ വെട്ടിക്കുറച്ച ദ്വീപ് അഡ്മിനിസ്ട്രേഷൻ നടപടിയ്ക്കെതിരായ പ്രതിഷേധ സമരത്തിൽ ലക്ഷദ്വീപ് എംപിയ്ക്കെതിരെയും മുദ്രാവാക്യമുയർന്നു. സമീപകാലം വരെ 8 കപ്പലുകൾ സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത് ഒരു കപ്പൽമാത്രമാണ്. 400 പേർക്ക് കയറാവുന്ന എം.വി ലഗൂൺ ആണ് നിലവിൽ കൊച്ചിയിൽ നിന്ന് ദ്വീപിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്ന ഏക യാത്രാകപ്പൽ. മറ്റു കപ്പലുകളെല്ലാം അറ്റകുറ്റപണികൾക്കായി കയറ്റിയെന്നാണ് അഡ്മിനിസ്ട്രേഷൻ വിശദീകരണം.
Adjust Story Font
16