Quantcast

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി നാളെ ഹാജരാകേണ്ട; പ്രത്യേക കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് പട്ന ഹൈക്കോടതി

മെയ് 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2023-04-24 09:10:30.0

Published:

24 April 2023 9:03 AM GMT

Patna HC Grants Relief To Rahul Gandhi Staying Lower Court Order Till May 15
X

Rahul Gandhi 

പട്ന: മോദി പരാമർശത്തിന്‍റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുൽ ഗാന്ധി പ്രത്യേക കോടതിയിൽ നാളെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് പട്ന ഹൈക്കോടതി. മെയ് 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അതുവരെ പ്രത്യേക കോടതിയുടെ നടപടികൾ താത്കാലികമായി നിർത്തിവെച്ചു. ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.

ഏപ്രിൽ 12ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പട്‌നയിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് രാഹുൽ ഗാന്ധി പട്ന ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. സൂറത്ത് സി.ജെ.എം കോടതിയുടേതാണ് വിധി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം തുഗ്ലക്ക് ലൈനിലെ വസതിയൊഴിഞ്ഞു. 19 വര്‍ഷം താമസിച്ച വീട്ടില്‍ നിന്നാണ് രാഹുല്‍ പടിയിറങ്ങിയത്. അമ്മ സോണിയാ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലേക്കാണ് രാഹുല്‍ താമസം മാറ്റിയത്.



Summary- Patna High Court grants relief to Congress leader Rahul Gandhi staying the order of the lower court till May 15 2023, in the 'Modi surname' case

TAGS :

Next Story