Quantcast

ജാതി സർവെ; ഹരജിയിൽ വാദം കേൾക്കൽ നേരത്തേ ആക്കണമെന്ന് ബിഹാർ സർക്കാർ

സംസ്ഥാന സർക്കാർ ആരംഭിച്ച ജാതി സർവെ പറ്റ്ന ഹൈക്കോടതി കഴിഞ്ഞ ആഴ്ച സ്റ്റേ ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    8 May 2023 1:22 AM

patna high court
X

പറ്റ്ന ഹൈക്കോടതി

പറ്റ്ന: ജാതി സർവെയുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കൽ നേരത്തേ ആക്കണമെന്ന് ബിഹാർ സർക്കാർ ഹൈക്കോടതിയിൽ .സംസ്ഥാന സർക്കാർ ആരംഭിച്ച ജാതി സർവെ പറ്റ്ന ഹൈക്കോടതി കഴിഞ്ഞ ആഴ്ച സ്റ്റേ ചെയ്തിരുന്നു. ഹരജികളിൽ വിശദമായി വാദം കേള്‍ക്കാനാണ് കേസ് ജൂലൈയിലേക്കു മാറ്റിവച്ചത് .


യൂത്ത് ഫോർ ഇക്വാലിറ്റി എന്ന സംഘടന നൽകിയ ഹരജിയിലാണ് ജാതി സർവേ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് . ബീഹാറിലെ ജാതി സർവെ, ജാതി സെൻസസിന് സമാനമാണെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി . ഹരജി ജൂലൈ മൂന്നിന് പരിഗണിക്കാനായിട്ടാണ്, ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് മാറ്റിയത്. കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറില്‍, സംസ്ഥാന സർക്കാർ ജാതി സർവെ ആരംഭിച്ചത് .സർവെയുടെ രണ്ടാമത്തെ റൗണ്ട് ഈ മാസം 15ന് അവസാനിക്കാനിരിക്കെയാണ് കോടതി ഇടപെടൽ .ഹരജി നീട്ടിവയ്ക്കാതെ, എത്രയും വേഗം കേൾക്കണം എന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ്യം.

ജനങ്ങളുടെ സാമ്പത്തിക നിലയെയും ജാതിയെയും കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്ന സർവെ നടത്താൻ, കേന്ദ്രസർക്കാരിന് മാത്രമാണ് അധികാരമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജാതി സെൻസസ് നടത്തണമെന്ന ബിഹാറിന്‍റെ ആവശ്യം കേന്ദ്രസർക്കാർ അവഗണിച്ചതിനെ തുടർന്നാണ്, സ്വന്തം നിലയിൽ സര്‍വെ ആരംഭിച്ചത്. ബിഹാറിന് പുറമേ ഒഡിഷയിലും സംസ്ഥാന സർക്കാര്‍ ജാതി സർവെ തുടങ്ങിയിരുന്നു.

ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുൻപേ ജാതി സെൻസസ് നടപ്പിലാക്കണമെന്ന ആവശ്യം, കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്ന സാഹചര്യത്തിൽ, കോടതി നടപടി ശക്തമായ തിരിച്ചടിയായിരുന്നു . ഇത് മറികടക്കാനാണ് വാദം കേൾക്കൽ നേരത്തെ ആക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.



TAGS :

Next Story