Quantcast

'ഐറിഷ് പടയെ തോൽപ്പിച്ച് ഇന്ത്യ, ​പവൻ ഖേരയുടെ ഗൗതം ദാസ് മോദി പരിഹാസം, നാഷനലിസ്റ്റ് മോദിജി'; ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ് അറിയാം

കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ ഗൗതം ദാസ് മോദി പരാമർശം ട്രെൻഡിങ്ങായതിനു പിന്നാലെ ബി.ജെ.പി ആരംഭിച്ച ഹാഷ്ടാ​ഗ് ക്യാമ്പയിനാണ് നാഷനലിസ്റ്റ് മോദിജി.

MediaOne Logo

Web Desk

  • Updated:

    2023-02-20 17:45:22.0

Published:

20 Feb 2023 5:38 PM GMT

Pawan Khera Narendra Gautam Das Modi India Ireland Match twitter tredings today | Latest News
X

വനിതാ ടി-20 ലോകകപ്പിൽ അയർലൻഡിനെതിരായ ഇന്ത്യൻ ടീമിന്റെ വിജയം, അദാനി ബന്ധത്തിൽ പ്രധാനമന്ത്രി മോദിക്കെതിരായ കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ പരിഹാസം- ​ഗൗതം ദാസ് മോദി, ബി.ജെ.പിയുടെ നാഷനലിസ്റ്റ് മോദിജി തുടങ്ങിയവയാണ് ഇന്ന് ട്വിറ്ററിൽ ട്രെൻടിങ്ങായ വിഷയങ്ങളിൽ. അവ ചുരുക്കത്തിൽ അറിയാം.

ഇന്ത്യ- അയർലൻഡ് പോരാട്ടം

വനിതാ ടി-20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയിലെ സെന്റ്. ജോർജ് ഓവൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- അയർലൻഡ് പോരാട്ടമാണ് ട്വിറ്ററിൽ ട്രെൻഡിങ്ങിൽ ഒന്നാമത്. മഴ വില്ലനായ മത്സരത്തിൽ ഡെക്ക്‌വർക്ക് ലൂയിസ് നിയമപ്രകാരം അയർലൻഡിനെതിരെ ഇന്ത്യ വിജയിച്ചു. ഇതോടെ ഇന്ത്യ സെമി ഫൈനൽ പ്രവേശനം ഉറപ്പിച്ചു. ഏറെ നിർണായകമായ മത്സരത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 155 റൺസാണെടുത്തത്.

ഓപണർ സ്മൃതി മന്ദാനയുടെ 87 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ അടിച്ചെടുത്തത്. 56 പന്തിലായിരുന്നു മന്ദാനയുടെ നേട്ടം. മറ്റൊരു ഓപണറായ ഷഫാലി വർമ 29 പന്തിൽ 24 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് 20 പന്തിൽ കേവലം 13 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജമീമ റോഡ്രി​ഗസ് 12 പന്തിൽ 19 നേടിയപ്പോൾ റിച്ച ​ഘോഷും ദീപ്തി ശർമയും പൂജ്യരായി മടങ്ങി.





ഗൗതം ദാസ് മോദി

അദാനിയുടെ ഓഹരി തട്ടിപ്പ് സംബന്ധിച്ച ഹിൻഡൻബർ​ഗ് റിപ്പോർട്ട് കത്തിനിൽക്കെ പ്രധാനമന്ത്രിയും ​​ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് പവൻ ഖേര മോദിയെ വിളിച്ച പേരാണിത്. അദാനി- ഹിൻഡൻബർഗ് വിഷയത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു ഖേരയുടെ പരാമർശം. നരേന്ദ്ര ഗൗതം ദാസ് മോദി എന്ന പേരിന് എന്താണ് പ്രശ്‌നെന്ന് ചോദിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രവൃത്തികൾ ഗൗതം ദാസിന് സമാനമാണെന്നും പറഞ്ഞു. "ദാമോദർ ദാസാണോ ഗൗതം ദാസാണോ എന്ന് താൻ ശരിക്കും ആശയക്കുഴപ്പത്തിലായി" എന്ന് പിന്നീട് ഒരു ട്വീറ്റിലൂടെയും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖേരയുടെ പ്രസ്താവനയിൽ വിമർശനവുമായി ബി.ജെ.പി രം​ഗത്തെത്തിയിട്ടുണ്ട്.



നാഷനലിസ്റ്റ് മോദിജി

കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ ഗൗതം ദാസ് മോദി പരാമർശം ട്രെൻഡിങ്ങായതിനു പിന്നാലെ ബി.ജെ.പി ആരംഭിച്ച ഹാഷ്ടാ​ഗ് ക്യാമ്പയിനാണ് നാഷനലിസ്റ്റ് മോദിജി. ബി.ജെ.പി- സംഘ്പരിവാർ നേതാക്കളും ജനപ്രതിനിധികളും അണികളും മോ​ദിയുടെ ചിത്രം പങ്കുവച്ചാണ് ഈ ഹാഷ്ടാ​ഗ് ക്യാമ്പയിന്റെ ഭാ​ഗമായിക്കൊണ്ടിരിക്കുന്നത്. മോദിജീ, ഞങ്ങൾ നിങ്ങൾക്കൊപ്പം എന്നതടക്കമുള്ള വാചകങ്ങളും ട്വീറ്റുകൾക്കൊപ്പം ചേർത്തിട്ടുണ്ട്. കൂടാതെ, നാഷനലിസ്റ്റ് മോദിജി ഹാഷ്ടാ​ഗ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമതെത്തിക്കാൻ വലിയ പ്രചാരണമാണ് ബി.ജെ.പി- സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തുന്നത്.



പവൻ ഖേര

കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ പരാമർശം കൂടാതെ അദ്ദേഹം ഒറ്റയ്ക്ക് തന്നെ ട്വിറ്റർ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്. കോൺ​ഗ്രസ് നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനെ വിമർശിച്ചുള്ള പരാമർശത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇ.ഡി എട്ടു വർഷത്തിനുള്ളിൽ 3,010 റെയ്ഡുകൾ നടത്തി, അതിൽ 95 ശതമാനവും റെയ്ഡുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രമാണ് നടന്നതെന്നാണ് പവൻ ഖേര പറഞ്ഞത്.

കല്‍ക്കരി നികുതി ചുമത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വീടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിത്. ഇതിനെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയത്. ഛത്തീസ്ഗഡിലെ 12 ഇടങ്ങളിലായിരുന്നു കഴിഞ്ഞദിവസം റെയ്ഡ്.




സുശാന്ത് ഡിവൈൻ പവർ

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുതിനെ അനുസ്മരിക്കുകയാണ് ആരാധകർ. അദ്ദേഹത്തിന്റെ വാക്കുകളും ചിത്രങ്ങളും ഉൾപ്പെടുത്തി നിരവധി പേരാണ് സുശാന്ത് ഡിവൈൻ പവർ എന്ന ഹാഷ്ടാ​ഗ് പങ്കുവച്ചിരിക്കുന്നത്. ഇതോടൊപ്പം ജസ്റ്റിസ് ഫോർ സുശാന്ത് സിങ് രജപുത് എന്നും ബൊയ്ക്കോട്ട് ബോളിവുഡ് കംപ്ലീറ്റ്ലി എന്നുമുള്ള ഹാഷ്ടാ​ഗുകളും നിരവധി പേർ പങ്കുവച്ചിട്ടുണ്ട്. 2020 ജൂൺ 14നാണ് അദ്ദേഹത്തെ മുംബൈയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.




പ്രകാശ് കോഹ്‌ലി

മുൻ ​ഗുജറാത്ത് ​ഗവർണർ പ്രകാശ് കോഹ്‌ലി അന്തരിച്ചു. 87കാരനായ ബി.ജെ.പി നേതാവ് 2014 മുതൽ 2019 വരെ ഗുജറാത്തിന്റെ 19-ാമത്തെ ഗവർണറായിരുന്നു. ഗുജറാത്ത് ഗവർണറായിരിക്കുമ്പോൾ, മധ്യപ്രദേശിന്റെയും ഗോവയുടെയും ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ രാജ്യസഭാംഗവും ഡൽഹിയിലെ ബി.ജെ.പിയുടെ മുൻ അധ്യക്ഷനുമായ പ്രകാശ് കോഹ്‌ലി ഒരു പ്രമുഖ അക്കാദമിഷ്യൻ കൂടിയായിരുന്നു.

പ്രകാശ് കോഹ്‌ലിയുടെ വിയോഗത്തിൽ നിരവധി പാർട്ടി നേതാക്കളും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരാണ് അനുശോചനം അറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.






നോ ടു പ്രൈസ് ​ഹൈക്ക്

കേബിള്‍ ടിവി നിരക്കുകള്‍ വർധിപ്പിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ട്വിറ്ററിൽ നിലനിൽക്കുന്നത്. പ്രതിമാസ റീചാര്‍ജ് തുക അടച്ചിട്ടും ലക്ഷക്കണക്കിന് കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് പല ചാനലുകളും കിട്ടാതെ വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം, ടെലി കമ്യൂണിക്കേഷന്‍ വകുപ്പ്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരെ ടാഗ് ചെയ്ത് പലരും ട്വിറ്ററില്‍ പ്രശ്‌നത്തെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്.

ടി.വി മേഖലയിലെ നിരക്ക് വർധനയുടേയും ഇഷ്ടപ്പെട്ട ചാനലുകൾ തെരഞ്ഞെടുക്കുന്നതിനുള്ള തടസത്തിന്റേയും പ്രത്യാഘാതങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. പുതിയ നിരക്കുകള്‍ (New tariff order 3.0) പ്രകാരം ചാനല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ചില കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് ഈ ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാതായത്. ഐ.പി.എല്‍ അടുത്ത മാസം ആരംഭിക്കാനിരിക്കേയാണ് നിലവില്‍ ഈ പ്രശ്‌നം രൂക്ഷമായി നില്‍ക്കുന്നത്.




ടി 20 വനിതാ ലോക കപ്പ്

ടി 20 വനിതാ ലോകകപ്പിൽ അയർലൻഡിനെതിരെ ഡെക്ക്‌വർക്ക് ലൂയിസ് നിയമപ്രകാരം ഇന്ത്യ വിജയിച്ചു. അഞ്ച് റൺസിനാണ് ഇന്ത്യൻ വനിതാപ്പടയുടെ ജയം. 8.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്ത് നിൽക്കവെ മഴ വില്ലനായെത്തി. ഇതോടെ കൂടാരം കയറിയ അയർലൻഡ് ടീമിനെ നിർഭാ​ഗ്യം തോൽപ്പിച്ചു. ഡെക്ക്‌വർക്ക് ലൂയിസ് നിയമപ്രകാരം ആ അവസരത്തിൽ 59 റൺസ് ആവശ്യമായിരിക്കെ അഞ്ച് റൺസ് കുറവായിരുന്നു അയർലൻഡ് ടീമിന്. ഈ സാഹചര്യത്തിലാണ് ഭാ​ഗ്യം ഇന്ത്യൻ പടയെ തേടിയെത്തിയത്.

ഇന്ത്യൻ നിരയിൽ ഓപണർ സ്മൃതി മന്ദാന തകർത്തടിച്ചപ്പോൾ അയർലൻഡ് വിജയലക്ഷ്യം 156. 56 പന്തിൽ 87 റൺസാണ് മന്ദാന അടിച്ചെടുത്തത്. മറ്റൊരു ഓപണറായ ഷഫാലി വർമ 29 പന്തിൽ 24 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് 20 പന്തിൽ കേവലം 13 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജമീമ റോഡ്രി​ഗസ് 12 പന്തിൽ 19 നേടിയപ്പോൾ റിച്ച ​ഘോഷും ദീപ്തി ശർമയും പൂജ്യരായി മടങ്ങി.

മറുപടി ബാറ്റിങ്ങിൽ, അയർലൻഡിന്റെ ഗാബി ലൂയിസ് 25 പന്തിൽ 32 റൺസെടുത്തപ്പോൾ ലോറ ഡെലാനി 20 പന്തിൽ 17 റൺസെടുത്തു. ഇരുവരും നോട്ടൗട്ടാണ്.





TAGS :

Next Story