ആയിരത്തിലെറെ ജീവനക്കാരെ പിരിച്ചുവിട്ട് പേടിഎം
കുറച്ചുമാസങ്ങളായി പിരിച്ചുവിടൽ നടക്കുകയാണെന്ന് പുറത്താക്കപ്പെട്ട ജീവനക്കാർ
ന്യൂഡൽഹി: ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ട് ഫിൻടെക് സ്ഥാപനമയ പേടിഎം. പ്രവർത്തനനഷ്ടം കുറക്കുന്നതിനൊപ്പം ബിസിനിസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിടലിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പേ ടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 ആണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ജോലി ചെയ്യുന്ന ആയിരത്തോളം പേർക്കാണ് ജോലി നഷ്ടമാകുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പിരിച്ചുവിടൽ നടക്കുകയാണെന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിൽ ചിലർ മാധ്യമങ്ങളോട് പറഞ്ഞു.
പേയ്‌മെന്റ്, വായ്പകൾ, ഓപ്പറേഷൻസ്, സെയിൽസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാർക്കാണ് ജോലിനഷ്ടമായത്. പുതുതലമുറ ഫിൻടെക് കമ്പനികളിൽ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് പേടിഎമ്മിൽ നടക്കുന്നത്. പുതുതലമുറ ഫിൻടെക് കമ്പനികൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പലകമ്പനികളും വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16