Quantcast

പെഗാസസ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൻ. റാമും ശശി കുമാറും സുപ്രീംകോടതിയിൽ

40 മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ ചോർത്തൽ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Updated:

    2021-07-27 08:43:52.0

Published:

27 July 2021 8:42 AM GMT

പെഗാസസ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൻ. റാമും ശശി കുമാറും സുപ്രീംകോടതിയിൽ
X

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ മാധ്യമപ്രവർത്തകരും നിയമനടപടിക്ക്. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, 40 മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ ചോർത്തൽ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ആവശ്യം.

പെഗാസസ് ലക്ഷ്യംവെച്ചെന്ന് കരുതുന്ന ആളുകളുടെ മൊബൈൽ ഫോണുകൾ ആംനസ്റ്റി ഇൻറർനാഷണലിൻെന്റെ സെക്യൂരിറ്റി ലാബ് പരിശോധിച്ചപ്പോൾ സുരക്ഷാ ലംഘനങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പൈവെയറിന് ലൈസൻസ് നേടിയിട്ടുണ്ടോ, നേരിട്ടോ അല്ലാതെയോ നിരീക്ഷിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ സുപ്രീംകോടതി സർക്കാറിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

പെ​ഗാ​സ​സ്​ ഉ​പ​യോ​ഗി​ച്ച്​ രാ​ജ്യ​ത്ത്​ ചോ​ർ​ത്ത​പ്പെ​ട്ട ഫോ​ണു​ക​ളി​ൽ എ​ൻ​ഫോ​ഴ്​​സ്​​മെന്റ് ​ഡ​യ​റ​ക്​​ട​റേ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ത​ൽ ബി.​എ​സ്.​എ​ഫി​ന്റെ ര​ണ്ടു കേ​ണ​ൽ​മാ​ർ വ​രെയുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്ര​ധാ​ന​മ​ന്ത്രി​യുടെ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ‍ന്റെ​യും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി‍ന്റെയും പി.​എ ആ​യി​രു​ന്ന റി​ട്ട.​ഐ.​എ.​എ​സ്​ ഓ​ഫി​സ​റു​ടെ​യും നി​തി ആ​യോ​ഗി​ലെ ഉ​ദ്യോ​ഗ​സ്ഥ​​ന്റെയും ഫോ​ണു​ക​ൾ ചോ​ർ​ത്ത​പ്പെ​ട്ട​താ​യി സം​ശ​യി​ക്കുന്നെന്ന് ദി ​വ​യ​ർ ആണ് റി​പ്പാ​ർ​ട്ട്​ ചെ​യ്​​തത്.

TAGS :

Next Story