Quantcast

പെഗാസസിനെ ന്യായീകരിച്ച് നിർമാതാക്കൾ

പെഗാസസ്​ സാങ്കേതികവിദ്യ തങ്ങൾ പ്രവർത്തിപ്പിക്കുന്നില്ലെന്നും ക്ലയന്റുകൾ ശേഖരിക്കുന്ന ഡാറ്റയിലേക്ക് തങ്ങൾക്ക്​ പ്രവേശനമില്ലെന്നും കമ്പനി അവകാശപ്പെടുന്നു

MediaOne Logo

Web Desk

  • Updated:

    2021-07-24 14:59:57.0

Published:

24 July 2021 2:58 PM GMT

പെഗാസസിനെ ന്യായീകരിച്ച് നിർമാതാക്കൾ
X

പെഗാസസ് ഫോൺ ചോർത്തൽ വിവാദം തുടരവേ സോഫ്റ്റ് വെയറിനെ ന്യായീകരിച്ച് നിർമാതാക്കളായ ഇസ്രായേലി സൈബർ സുരക്ഷാ കമ്പനി എൻ.എസ്.ഒ. ലോകത്താകമാനം ദശലക്ഷക്കണക്കിന് ആളുകൾ സമാധാനമായി ഉറങ്ങുന്നതിനും സുരക്ഷിതമായി നിരത്തുകളിലൂടെ നടക്കുന്നതും ഇത്തരം സാങ്കേതിക വിദ്യകൾ ഉള്ളത് കൊണ്ടാണെന്ന് കമ്പനി പറഞ്ഞു.

"ലോകമെമ്പാടുമുള്ള കോടിക്കണക്കിന്​ ആളുകള്‍ രാത്രികളിൽ സുഖമായി കിടന്നുറങ്ങുന്നു, സുരക്ഷിതരായി തെരുവുകളിലൂടെ നടക്കുന്നു, പെഗാസസിനും അതുപോലുള്ള മറ്റ്​ സാങ്കേതികവിദ്യകള്‍ക്കും നന്ദി പറയുന്നു, ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും എൻഡ്​-ടു-എൻഡ്​ എൻക്രിപ്​ഷനുള്ള ആപ്പുകളുടെ തണലിൽ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ തുടങ്ങിയവ അന്വേഷിക്കുന്നതിനും തടയുന്നതിനും ഇത്തരം സോഫ്​റ്റ്​വെയറുകൾ സഹായിക്കുന്നു...'' - എന്‍.എസ്.ഒ വക്താവ് പറഞ്ഞു.

പെഗസസ്​ സാങ്കേതികവിദ്യ തങ്ങൾ പ്രവർത്തിപ്പിക്കുന്നില്ലെന്നും ക്ലയന്റുകൾ ശേഖരിക്കുന്ന ഡാറ്റയിലേക്ക് തങ്ങൾക്ക്​ പ്രവേശനമില്ലെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്​. ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുമെന്നും നേരത്തെ എന്‍.എസ്.ഒ. ഗ്രൂപ്പ് പറഞ്ഞിരുന്നു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന്റെ വിശ്വസനീയമായ തെളിവുകള്‍ നല്‍കിയാല്‍ സമഗ്രമായി അന്വേഷിക്കുമെന്നാണ്​ കമ്പനി വക്താവ് അറിയിച്ചിരുന്നത്​.

" സുരക്ഷിതമായ ഒരു ലോകം നിർമ്മിക്കാം ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായവും ചെയ്ത് കൊണ്ടിരിക്കുകയാണ്." - കമ്പനി വക്താവ് പറഞ്ഞു. പെഗാസസ് ഉ​പ​യോ​ഗി​ച്ച്​ ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ ഇ​​സ്രാ​യേ​ൽ സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ച്ചിരിക്കുകയാണ്​. സോ​ഫ്​​റ്റ്​​വെ​യ​ർ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചും സമിതി​ പ​രി​ശോ​ധിച്ചേ​ക്കും

TAGS :

Next Story