പീപ്പിൾസ് ഫൗണ്ടേഷൻ കേരള, നിർമിച്ച് നൽകുന്ന വീടുകൾ കൈമാറി
കുടക് ജില്ലയിലെ സിദ്ദപുരയിൽ നിർമിച്ച 25 വീടുകളാണ് കൈമാറിയത്
പീപ്പിൾസ് ഫൗണ്ടേഷൻ
കർണാടക: വീടെന്ന സ്വപ്നം കിനാവ് കണ്ട് കണ്ണീരോടെ കഴിഞ്ഞവർക്ക് ഇനി ആത്മാഭിമാനത്തോടെ സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. കർണാടകയിലെ കുടക് ജില്ലയിൽ പീപ്പിൾസ് ഫൗണ്ടേഷൻ കേരള നിർമിച്ച് നൽകുന്ന വീടുകൾ കൈമാറി. കുടക് ജില്ലയിലെ സിദ്ദപുരയിൽ നിർമിച്ച 25 വീടുകളുടെ താക്കോലുകളാണ് സംഘടന ഉടമകൾക്ക് കൈമാറിയത്. പീപ്പിൾസ് വില്ലേജിന്റെപ്രഖ്യാപനവും ചടങ്ങിൽ നടന്നു.
2019 ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കാണ് കുടകിലെ സിദ്ധപുരയിൽ പീപ്പിൾസ് ഫൗണ്ടേഷൻ വീടുകൾ നിർമിച്ചു നൽകിയത്. മൂന്ന് സെൻറ് ഭൂമിയിൽ രണ്ട് കിടപ്പുമുറികൾ അടങ്ങുന്ന 500 സ്‌ക്വയർ ഫീറ്റ് വീടുകൾക്ക് ജാതിമത ദേശഭാഷാ പരിഗണനകൾ ഒന്നുമില്ലാതെയാണ് അർഹരെ കണ്ടെത്തിയത്.
കൺസ്യൂമർ സ്റ്റോർ, കമ്യൂണിറ്റി സെന്റർ, പ്രീ സ്‌കൂൾ, അംഗൻവാടി, സ്വയംതൊഴിൽ പരിശീലന കേന്ദ്രം, കളിസ്ഥലം എന്നിവയെല്ലാമടങ്ങുന്ന പീപ്പിൾസ് വില്ലേജിന്റെ ഉദ്ഘാടനം ശ്രീ ശ്രീ ശാന്തമല്ലികാർജുന സ്വാമിജി, ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ എം ഐ അബ്ദുൽ അസീസ്, കർണാടക അധ്യക്ഷൻ ഡോ. ബൽഗാമി മുഹമ്മദ് സാദ് എന്നിവർ ചേർന്ന് നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രസി. എം കെ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ശ്രീ ശാന്തമല്ലികാർജുന സ്വാമിജിക്ക് പുറമെ പ്രതിപക്ഷ ഉപനേതാവ് യു ടി ഖാദർ, പഞ്ചായത്ത് പ്രസി. എ കെ ഹകീം, ജമാഅത്തെ ഇസ്ലാമി മേഖലാ നാളിം യു അബ്ദുസ്സലാം തുടങ്ങിയവരും സംബന്ധിച്ചു.
Adjust Story Font
16