സിഎഎ റദ്ദാക്കണമെന്ന ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍ പരാമര്‍ശിക്കും
മുസ്ലിംലീഗ്, ഡിവൈഎഫ്‌ഐ, രമേശ് ചെന്നിത്തല, എസ്ഡിപിഐ തുടങ്ങിയവരാണ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹരജികള്‍ ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിലാണ് കേസ് പരാമര്‍ശിക്കുക. മുസ്ലിംലീഗ്, ഡിവൈഎഫ്‌ഐ, രമേശ് ചെന്നിത്തല, എസ്ഡിപിഐ തുടങ്ങിയവരാണ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കും.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ വ്യക്തമായിക്കിയിരുന്നു. പൗരത്വ നിയമഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നും സി.എ.എയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയുമില്ലെന്നുമാണ് ഷാ പറഞ്ഞത്. രാജ്യത്തെ പൗരന്മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും നിയമം മുസ്ലിം വിരുദ്ധമല്ലെന്നും വര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.
അതേസമയം സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.
Adjust Story Font
16