Quantcast

മൂന്നാം സീറ്റ് ലീഗിന്റെ വാദമല്ല, ആവശ്യം-പി.കെ കുഞ്ഞാലിക്കുട്ടി

''പ്രത്യേക സീറ്റിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല. എവിടെ വേണമെങ്കിലും മുസ്ലിം ലീഗിന് മത്സരിക്കാം.''

MediaOne Logo

Web Desk

  • Updated:

    2024-02-16 14:16:32.0

Published:

16 Feb 2024 1:26 PM GMT

The third seat is not an argument of the Muslim league, but our need: Says IUML national general secretary PK Kunhalikutty, PK Kunhalikutty on Muslim league third seat
X

ന്യൂഡൽഹി: കേരളത്തിൽ ഒരു സീറ്റുകൂടെ വേണമെന്നത് ലീഗിന്റെ വാദമല്ലെന്നും ആവശ്യമാണെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എവിടെ വേണമെങ്കിലും മത്സരിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഖാഇദേ മില്ലത്ത് സ്മാരക ദേശീയ ആസ്ഥാന മന്ദിരത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം സീറ്റ് വാദമല്ല, ഞങ്ങളുടെ ആവശ്യമാണ്. അതിൽ വാദപ്രതിവാദത്തിന്റെ ആവശ്യമില്ല. വിഷയം ചർച്ച ചെയ്തുവരികയാണ്. ഗൗരവതരമായ ചർച്ചകളാണ് ഇതുവരെ നടന്നത്. വിഷയത്തിൽ ഇന്നലെ അന്തിമ ചർച്ചകൾ നടക്കേണ്ടതായിരുന്നെങ്കിലും നിയമസഭാ സമ്മേളനം നീണ്ടതുകൊണ്ട് വൈകുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എവിടെ വേണമെങ്കിലും മുസ്ലിം ലീഗിന് മത്സരിക്കാം. ഇതുവരെ അതിനു ശ്രമിച്ചിട്ടില്ല എന്നു മാത്രമേയുള്ളൂ. ഒരു പ്രത്യേക സീറ്റിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല. അതിന് ഇനിയും സമയമുണ്ടെന്നും രാഹുൽ ഗാന്ധിയുടെ കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡ്യ മുന്നണിയിൽനിന്ന് ഏതാനും കക്ഷികൾ പോയെങ്കിലും എല്ലാവരും ബി.ജെ.പിക്കെതിരെ തന്നെയാണ് പോരാടുന്നത്. ചിലരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാകും. അല്ലാത്തവരുമായി തെരഞ്ഞെടുപ്പിനുശേഷവും ചർച്ചയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ദേശീയ ആസ്ഥാനത്തിനു വേണ്ടിയുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. മാർച്ച് 10ന് ആസ്ഥാന മന്ദിരത്തിന്റെ ഡിജിറ്റൽ ലോഞ്ച് നടക്കും. ദരിയാഗഞ്ചിലാണ് ആസ്ഥാനം വരുന്നത്. ഇതിനായി ഒരു മാസംകൊണ്ട് പ്രവർത്തകരിൽനിന്ന് 27 കോടി രൂപ സമാഹരിച്ചതായും തങ്ങൾ അറിയിച്ചു.

Summary: ''The third seat is not an argument of the Muslim league, but our need'': Says IUML national general secretary PK Kunhalikutty

TAGS :

Next Story