Quantcast

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം,77 വയസായിരുന്നു

MediaOne Logo

Web Desk

  • Updated:

    4 Feb 2023 9:54 AM

Published:

4 Feb 2023 9:17 AM

Vani Jayaram passed away
X

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. നെറ്റിയിലുണ്ടായ മുറിവിനെത്തുടർന്ന് ചികിത്സയിലിരിക്കേയാണ് മരണം. ചലച്ചിത്രരംഗത്തെ നിരവധി പേർ മരണത്തിൽ അനുശോചനമറിയിച്ചു

എട്ടാം വയസ്സിൽ ആകാശവാണിയിൽ ആദ്യ ഗാനം ആലപിച്ചാണ് വാണി ജയറാം സംഗീതലോകത്ത് ചുവടു വയ്ക്കുന്നത്. തുടർന്ന് മലയാളം, കന്നഡ, തെലുഗു, മറാത്തി, ഹിന്ദി ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി. ഏഴുസ്വരങ്ങൾ(1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നീ ചിത്രങ്ങളിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ വാണി ജയറാമിനെ തേടിയെത്തി. ഈ വർഷം പത്മഭൂഷൺ നൽകിയും രാജ്യം ആദരിച്ചിരുന്നു.

'സ്വപ്‌നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിൽ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ 'സൗരയുഥത്തിൽ വിടർന്നൊരു കല്യാണ' എന്ന ഗാനം ഏറെ ശ്രദ്ധനേടിയതോടെ വാണി ജയറാം എന്ന ഗായികയെ മലയാള സിനിമ ഏറ്റെടുത്തു.

1971ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തിയാർജിക്കുന്നത്. ഗുഡ്ഡിയിലെ ഗാനത്തിന് അഞ്ച് അവാർഡുകൾ വാണി ജയറാമിനെ തേടിയെത്തി.1974ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെ ദക്ഷിണേന്ത്യൻ സിനിമകളിലും സജീവമായി.

TAGS :

Next Story