Quantcast

അർജുനെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹരജി

നേരത്തെ സുപ്രിംകോടതിയിൽ ഹരജി നൽകിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    22 July 2024 11:14 AM

Published:

22 July 2024 9:17 AM

Angola landslides; Metal object found: Suspected to be lorry, latest newsഅങ്കോല മണ്ണിടിച്ചിൽ; ലോഹവസ്തു കണ്ടെത്തി: ലോറിയെന്ന് സംശയം
X

ബെംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹരജി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് കോടതിയെ സമീപിച്ചത്. നേരത്തെ സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നെങ്കിലും ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.

മുതിർന്ന അഭിഭാഷകനായ ചിദംബരേഷ് ആണ് സുപ്രിംകോടതിയിൽ ഹാജരായത്. കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടാണ് സുപ്രിംകോടതി ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. അർജുനെ രക്ഷപ്പെടുത്താൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.

TAGS :

Next Story