സർക്കാർ വിശദീകരണം തൃപ്തികരം; സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രിംകോടതി
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നടത്തുന്നത് ഈ മാസം ആദ്യം സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു
പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രിം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ സുഗമമായി നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നടത്തുന്നത് ഈ മാസം ആദ്യം സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നാണ് അന്ന് കോടതി വിലയിരുത്തിയത്. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ലസ് വൺ പരീക്ഷ നടത്താൻ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ നടത്തിയത് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16