ഒമിക്രോൺ വ്യാപനം; ഉന്നതതല യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്
രാജ്യത്ത് ഒമിക്രോൺ വ്യാപനം ശക്തമാകുന്നതിനിടെ ഉന്നതതല യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുപ്രധാനയോഗം ചേർന്നത്. ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും യോഗത്തിൽ സംബന്ധിച്ചതായാണ് വിവരം.
അതിവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നതിനു പിറകെയാണ് ഉന്നതതല യോഗം. കോവിഡ് കേസുകളിൽ മൊത്തത്തിലും വൻ വർധനയുണ്ടായിട്ടുണ്ട്. 7,495 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രിപ്പോർട്ട് ചെയ്തത്.
അടുത്ത വർഷം ആദ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതടക്കം വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളുടെ യോഗവും ഇന്ന് കേന്ദ്രം വിളിച്ചുചേർത്തിരുന്നു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ കോവിഡ് വാക്‌സിനേഷൻ കൂടുതൽ വേഗത്തിലാക്കണമെന്ന് യോഗത്തിൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
Summary: Prime Minister Narendra Modi on Thursday chaired a meeting to review the pandemic situation in the country in the wake of the spread of the highly transmissible Omicron variant of the coronavirus disease.
Adjust Story Font
16