Quantcast

രാം ലല്ലയെ ക്ഷേത്രത്തിലേക്ക് മാറ്റുമെന്ന വാഗ്ദാനം മോദി നടപ്പാക്കിയെന്ന് അമിത് ഷാ

വരൾച്ചക്കാലത്ത് ജനങ്ങളെ സഹായിക്കാതിരുന്ന ഷായ്ക്ക് കർണാടകയിൽ വോട്ട് തേടാൻ ധാർമികമായി അവകാശമുണ്ടോയെന്ന് സിദ്ധരാമയ്യ

MediaOne Logo

Web Desk

  • Published:

    2 April 2024 2:14 PM GMT

Modi,Ram Lalla, Amit Shah
X

ബംഗളുരു: രാം ലല്ലയെ കൂടാരത്തിൽ നിന്ന് വലിയ ക്ഷേത്രത്തിലേക്ക് മാറ്റുമെന്ന വാഗ്ദാനം പ്രധാനമന്ത്രി മോദി നടപ്പാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രീണന രാഷ്ട്രീയം കാരണം കോൺഗ്രസ് നേതാക്കൾ രാംലല്ലയുടെ ചടങ്ങിൽ പങ്കെടുത്തില്ലെന്നും അമിത് ഷാ. കർണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ അമിത് ഷാ ബിജെപി യോഗത്തിൽ സംസാരിക്കുകയായിരുന്നു.അമിത് ഷായുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ബിജെപി-ജെഡിഎസ് സഖ്യം കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിലും വിജയിക്കും. കോൺഗ്രസിനെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പ്രധാനമന്ത്രി മോദിക്കൊപ്പം നിൽക്കുകയാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.

മൂന്ന് മാസം വൈകിയാണ് കർണാടക സർക്കാർ വരൾച്ച ദുരിതാശ്വാസത്തിന് അപേക്ഷ നൽകിയതെന്നും അതുകൊണ്ടാണ് വിതരണം വൈകുന്നതെന്നും അമിത് ഷാ പറഞ്ഞു. വരൾച്ച ദുരിതാശ്വാസ വിതരണം വൈകുന്നത് കേന്ദ്ര സർക്കാരിന്റെ നടപടിയെന്ന് സംസ്ഥാന സർക്കാർ ​ആരോപിച്ചിരുന്നു.വരൾച്ചക്കാലത്ത് ജനങ്ങളെ സഹായിക്കാതിരുന്ന ഷായ്ക്ക് കർണാടകയിൽ വോട്ട് തേടാൻ ധാർമികമായി എന്തെങ്കിലും അവകാശമുണ്ടോയെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

TAGS :

Next Story