തെരഞ്ഞെടുപ്പ് കമീഷണർമാരുടെ ഒഴിവുനികത്താൻ ഉന്നധാതികാര സമിതി ഇന്ന് ചേരും
ചുരുക്കപ്പട്ടിക മുൻകൂട്ടി നൽകണമെന്ന് പ്രതിപക്ഷ പ്രധിനിധി അധീർ രഞ്ജൻ ചാധരി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണർമാരുടെ ഒഴിവുനികത്താനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി ചേരും. ഉച്ചക്ക് 12നാണ് യോഗം ചേരുന്നത്.
അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും അരുൺ ഗോയൽ കഴിഞ്ഞ ആഴ്ച രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമന സമിതി പുതിയ ആൾക്കാരെ കണ്ടെത്താൻ യോഗം ചേരുന്നത്.
അതിനിടെ തെരഞ്ഞെടുപ്പ് കമീഷണർമാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക കൈമാറണമെന്ന് സമിതിയിലെ പ്രതിപക്ഷ പ്രതി നിധി അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.
പരിഗണനയിലുള്ളവരുടെ പേരും ബയോഡേറ്റയും മുൻകൂട്ടി കൈമാറണമെന്ന് നിയമ മന്ത്രാലയ സെക്രട്ടറി രാജീവ് മണിക്ക് നൽകിയ കത്തിൽ അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. വിവരാവകാശ കമീഷണർമാർ, മുഖ്യവിവരാവകാശ കമീഷണർ, കേന്ദ്ര വിജിലൻസ് കമീഷണർ നിയമനങ്ങളിലെ രീതി തെരഞ്ഞെടുപ്പ് കമീഷണർ നിയമനത്തിലും പാലിക്കപ്പെടണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവായ അധീർ രഞ്ജൻ ചൗധരി പ്രധാന പ്രതിപക്ഷപാർട്ടിയുടെ ലോക്സഭ നേതാവ് എന്ന നിലയിൽ സുപ്രധാന നിയമന സമിതികളിൽ അംഗമാണ്.
Adjust Story Font
16