മിന്നലാക്രമണത്തിന് ശേഷവും രാജ്യത്തിന്‍റെ സമാധാനം തകർക്കാൻ ശ്രമിച്ചു; പാകിസ്താനെതിരെ പരോക്ഷ വിമർശനവുമായി മോദി
ജമ്മുവിലെ നൗഷേരയിൽ ദീപാവലി ആഘോഷത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാകിസ്താനെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിന്നലാക്രമണത്തിന് ശേഷവും രാജ്യത്തിന്‍റെ സമാധാനം തകർക്കാൻ ശത്രുക്കൾ ശ്രമിച്ചു. ഭീകരതയ്ക്ക് സൈന്യം ചുട്ട മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുവിലെ നൗഷേരയിൽ ദീപാവലി ആഘോഷത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
#WATCH PM Narendra Modi distributes sweets among army soldiers and interacts with them at Nowshera on #Diwali pic.twitter.com/sc49NLHJJa
— ANI (@ANI) November 4, 2021
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായിരുന്നു പ്രധാനമന്ത്രി നൗഷേരയിൽ എത്തിയത്. പ്രധാനമന്ത്രിയായല്ല 130 കോടി ജനതയുടെ പ്രാർഥനയുമായാണ് എത്തിയതെന്ന് സൈനികരോട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യം സമാധാനമായി ജീവിക്കുന്നതിന്‍റെ കാരണം സൈനികരാണ്. ശത്രുക്കൾക്ക് ഉചിതമായ മറുപടി സൈന്യം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയിൽ കൂടുതൽ നവീകരണം നടത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനിക ശേഷി കൂടുതൽ വർധിപ്പിക്കുമെന്നും വ്യക്തമാക്കി. എല്ലാ ഇന്ത്യാക്കാർക്കും നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കടമയുണ്ടെന്നും ഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തിന് കഴിയുമെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടലിനിടെ വീരമൃത്യു സൈനികർക്ക് പ്രധാനമന്ത്രി ആദരവും അർപ്പിച്ചു.
#WATCH The role played by this brigade during the surgical strike fills everyone with pride. I will remember that day forever as it was decided that all soldiers should return before sunset... I was sitting beside phone & was asking about whereabouts of every soldier...: PM Modi pic.twitter.com/AijhKq7JHn
— ANI (@ANI) November 4, 2021
Adjust Story Font
16