Quantcast

കോവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

27ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം

MediaOne Logo

Web Desk

  • Updated:

    2022-04-24 04:54:20.0

Published:

24 April 2022 4:50 AM GMT

കോവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
X

ഡൽഹി: രാജ്യത്ത് ഉയർന്നുവരുന്ന കോവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ഏപ്രിൽ 27 ന് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിഷയത്തിൽ അവതരണം നടത്തുമെന്ന് അധികൃതർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

മാസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 2,527 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ പ്രകാരം നിലവിൽ, ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,30,54,952 ആയി ഉയർന്നു, അതേസമയം സജീവ കേസുകൾ 15,079 ആയി. 33 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 5,22,149 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 838 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡൽഹിയിലും കോവിഡ് കേസുകൾ വലിയ രീതിയിൽ വ്യാപിക്കുകയാണ്. ശനിയാഴ്ച മാത്രം 1000 ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണം കൂടിയതോടെ പൊതുഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഡൽഹി സർക്കാർ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

TAGS :

Next Story