ബിജെപി - ആർഎസ്എസ് ആഭ്യന്തര സംഘർഷങ്ങള്‍ക്കിടെ മോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

നാഗ്പൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. ബിജെപിയും ആർഎസ്എസും തമ്മിലുള്ള ആഭ്യന്തര സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആർഎസ്എസ്- ബിജെപി ബന്ധത്തെ കാര്യമായി ബാധിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി നാഗ്‌പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. ഇതിന് മുൻപ് ഒരു പ്രധാനമന്ത്രിയും ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല.
മോദി മാധവ് നേത്രാലയ പ്രീമിയം സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയും ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതുമായി വേദി പങ്കിടുകയും ചെയ്യും.
Next Story
Adjust Story Font
16