Quantcast

കേദാർനാഥിൽ ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ശങ്കരദർശനങ്ങൾ ലോകത്തിന് വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

MediaOne Logo

Web Desk

  • Updated:

    2021-11-05 14:28:00.0

Published:

5 Nov 2021 2:27 PM GMT

കേദാർനാഥിൽ ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
X

കേദാർനാഥിൽ 130 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും ശങ്കരസമാധിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലും വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്.

കേദാർനാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജയ്ക്കു ശേഷമായിരുന്നു പ്രധാനമന്ത്രി ആദിശങ്കരന്റെ പ്രതിമയുടെ അനാച്ഛാദനം നടത്തിയത്. ശങ്കരാചാര്യരുടെ ജീവിതം അസാധാരണമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ശങ്കരദർശനങ്ങൾ ലോകത്തിന് വഴികാട്ടിയാണെന്നും അഭിപ്രായപ്പെട്ടു.

തീർഥാടകർക്കും സന്ന്യാസികൾക്കുമുള്ള വിശ്രമസ്ഥലം ഉൾപ്പെടെ 130 കോടിയുടെ അഞ്ച് പ്രധാന വികസന പദ്ധതികളും പ്രധാനമന്ത്രി കേദാർനാഥിൽ ഉദ്ഘാടനം ചെയ്തു. കേദാർനാഥിലെ പരിപാടിയോടനുബന്ധിച്ച് ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലും പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷൻ റെഡ്ഡി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ കേദാർനാഥ് സന്ദർശനവും പ്രതിമാ അനാച്ഛാദനവും രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. 2013ലെ പ്രളയത്തിൽ തകർന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്.

TAGS :

Next Story