Quantcast

സ്വാതന്ത്ര്യദിനത്തിന് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ' (ഓരോ വീട്ടിലും ത്രിവർണ പതാക) എന്ന എന്ന പരിപാടിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    22 July 2022 6:20 AM GMT

സ്വാതന്ത്ര്യദിനത്തിന് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി
X

ന്യൂഡൽഹി: ആഗസ്റ്റ് 13-14 തിയ്യതികളിൽ മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ദേശീയ പതാകയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദേശീയ പതാകക്ക് ഭരണഘടനാ നിർമാണസഭ അംഗീകാരം നൽകിയത് 1947 ജൂലൈ 22നായിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ നിർദേശം.

''കൊളോണിയൽ വാഴ്ചയ്ക്കെതിരെ പോരാടുമ്പോൾ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധീരതയും പ്രയത്‌നവും ഇന്ന് നാം ഓർക്കുന്നു. അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു.

ത്രിവർണ പതാക ദേശീയ പതാകയായി സ്വീകരിക്കുന്നതിലേക്ക് നയിച്ച ഔദ്യോഗിക ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും മോദി പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉയർത്തിയ ആദ്യത്തെ ത്രിവർണ പതാകയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ' (ഓരോ വീട്ടിലും ത്രിവർണ പതാക) എന്ന എന്ന പരിപാടിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

TAGS :

Next Story