അര്‍ധരാത്രിയില്‍ യുപി മുഖ്യമന്ത്രിക്കൊപ്പം വാരാണസി ചുറ്റിക്കറങ്ങി മോദി; വീഡിയോ
വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
പുലര്‍ച്ചെ ഒരു മണിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം വാരാണസി ചുറ്റിക്കറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ബനാറസ് റയില്‍വെ സ്റ്റേഷനടക്കമുളള സ്ഥലങ്ങളിലാണ് മോദി എത്തിയത്.
#WATCH | Visuals from late last night when PM Narendra Modi was inspecting development works in Varanasi, Uttar Pradesh pic.twitter.com/xzc1wBa2gI
— ANI UP (@ANINewsUP) December 14, 2021
കൂടുതല്‍ സൌകര്യങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും റെയിൽവേ കണക്റ്റിവിറ്റി വിപുലീകരിക്കുമെന്നും അതോടൊപ്പം വൃത്തിയുള്ളതും ആധുനികവും യാത്രാസൗഹൃദവുമായ റെയില്‍വെ സ്റ്റേഷനുകള്‍ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''കാശിയിലെ പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്. പുണ്യനഗരത്തില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്'' മോദി ട്വിറ്ററില്‍ കുറിച്ചു. ഒപ്പം യോഗിക്കൊപ്പമുള്ള ചിത്രങ്ങളും മോദി പങ്കുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുന്നുണ്ട്. മോദിയുടെ അധ്യക്ഷതയിൽ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നിരുന്നു. വാരാണസിയിൽ നടന്ന യോഗത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും പങ്കെടുത്തു. സംസ്ഥാനങ്ങളിലെ ഭരണ മികവും, വികസന പദ്ധതികളും വരാൻ പോകുന്ന തെരഞ്ഞെടുപ്പും യോഗത്തിൽ ചർച്ചയായി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക മുഖ്യമന്ത്രിമാരും ബിഹാർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.
Next stop…Banaras station. We are working to enhance rail connectivity as well as ensure clean, modern and passenger friendly railway stations. pic.twitter.com/tE5I6UPdhQ
— Narendra Modi (@narendramodi) December 13, 2021
Adjust Story Font
16