മോദി ജനപ്രിയനെന്ന് 'കണ്ടെത്തിയ' ഏജൻസി നിലവിൽ വന്നത് 2014-ൽ; സർവേയിൽ പങ്കെടുത്തത് 5000-ൽ കുറവ് ആളുകൾ
2021 ലെ കണക്ക് പ്രകാരം 66 ശതമാനമായിരുന്നു മോദിയുടെ ജനപ്രീതി
നരേന്ദ്ര മോദി
ഡല്‍ഹി: യു.എസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ 'മോര്‍ണിംഗ് കണ്‍സള്‍ട്ട്' നടത്തിയ സര്‍വേ പ്രകാരം ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. സര്‍വെ പ്രകാരം 78 ശതമാനം അംഗീകാരത്തോടെയാണ് മോദിയെ ജനപ്രിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍2014 ല്‍ മാത്രം സ്ഥാപിതമായ ഒരു സ്ഥാപനമാണ് ഈ സര്‍വേ നടത്തിയ അമേരിക്കൻ ഡാറ്റാ ഇന്‍റലിജന്‍സ് സ്ഥാപനമായ morningconsult.com. ഇത് ആദ്യമായിട്ടല്ല മോദിയെ പോപ്പുലര്‍ നേതാവായി ഇവര്‍ തെരഞ്ഞെടുക്കുന്നത്.
2021ലും മോദിയെ തന്നെയാണ് മോര്‍ണിംഗ് കണ്‍സള്‍ട്ട് ജനപ്രിയ നേതാവായി തെരഞ്ഞെടുത്തത്. 2021 ലെ കണക്ക് പ്രകാരം 66 ശതമാനമായിരുന്നു മോദിയുടെ ജനപ്രീതി. പക്ഷേ അന്ന് 2126 പേരില്‍ നിന്നാണ് ഈ സാമ്പിള്‍ സ്വീകരിച്ചത് എന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. (അവരുടെ തന്നെ വെബ്ബ്‌സൈറ്റിനെ ഉദ്ധരിച്ച് ) 500 മുതല്‍ 5000 വരെയുള്ള പ്രായപൂര്‍ത്തിയായ ആളുകളെയാണ് ഈ സര്‍വേയ്ക്കായി ഓരോ രാജ്യത്തിന്ന് നിന്നും എടുക്കുന്നത്. ലോകമെമ്പാടും ഉള്ള കണക്ക് നോക്കുമ്പോള്‍ 45000 പേര്‍ മാത്രമാണ് ശരാശരി സാമ്പിള്‍ എണ്ണം. സര്‍വെയില്‍ 28 ശതമാനം പേര്‍ മോദിക്കെതിരായ വികാരം രേഖപ്പെടുത്തിയിരുന്നു. 2020ല്‍ ഇത് 20 ശതമാനമായിരുന്നു.
2021ലെ സര്‍വേയില്‍ 66 ശതമാനം റേറ്റിംഗോടെയാണ് മോദി മറ്റു നേതാക്കളെ പിന്തള്ളിയത്. ഒരു വർഷം മുമ്പ് 75 ശതമാനമായിരുന്ന റേറ്റിംഗ് 9 ശതമാനം കുറഞ്ഞിരുന്നു. 2020 മെയ് 2-3 തിയതികളിൽ പ്രധാനമന്ത്രിയുടെ റേറ്റിംഗ് 84 ശതമാനമായിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയായിരുന്നു 2021ലെ സര്‍വെയില്‍ രണ്ടാം സ്ഥാനത്ത്. അന്ന് 65 ശതമാനം റേറ്റിംഗാണ് അദ്ദേഹത്തിന് ലഭിച്ചത്. 63 ശതമാനം റേറ്റിംഗോടെ മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസായിരുന്നു മൂന്നാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് 53 ശതമാനവും.
Adjust Story Font
16