തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുംമുൻപ് വോട്ടർമാരെ ലക്ഷ്യമിട്ട് മോദിയുടെ തുറന്ന കത്ത്
മുത്വലാഖ് നിരോധനം, കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയത്, ഇടതു ഭീകരവാദം തടയാൻ കൈക്കൊണ്ട നടപടികൾ എന്നിങ്ങനെ സർക്കാരിന്റെ നേട്ടമായി എണ്ണിപ്പറയുന്നുണ്ട്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. വികസിത് ഭാരത് സമ്പര്‍ക്ക് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയതും ജി.എസ്.ടി നടപ്പാക്കിയതും ഉൾപ്പെടെ കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ എണ്ണിപ്പറഞ്ഞാണ് കത്തുള്ളത്.
പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. തുടർന്നാണ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നത്. രാജ്യത്തെ ജനജീവിതത്തിലുണ്ടായ പരിവർത്തനമാണു കഴിഞ്ഞ 10 വർഷത്തിനിടയിലെ വലിയ നേട്ടമെന്ന് മോദി പറയുന്നു. രാജ്യക്ഷേമത്തിനായി ധീരമായ തീരുമാനമെടുക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണയാലാണ്. വികസിത ഭാരതം യാഥാർഥ്യമാക്കാൻ എല്ലാവരുടെയും അഭിപ്രായങ്ങളും പ്രതികരണങ്ങളും വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മുത്വലാഖ് നിരോധനം, ഇടതു ഭീകരവാദം തടയാൻ കൈക്കൊണ്ട നടപടികൾ എന്നിവയെല്ലാം സർക്കാരിന്റെ നേട്ടമായി എണ്ണിപ്പറയുന്നുണ്ട്.
രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനാകുമെന്ന പ്രത്യാശ പങ്കുവച്ചാണ് കത്ത് അവസാനിക്കുന്നത്. ബി.ജെ.പിയുടെ 'മോദിയുടെ കുടുംബം' കാംപയിനിന്റെ ഭാഗമായാണ് രാജ്യത്തെ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ തുറന്ന കത്ത്.
Summary: PM Narendra Modi's open letter targeting voters before the election notification
Adjust Story Font
16