Quantcast

മോദിയുടെ ഛായചിത്രം പഞ്ചായത്ത് ഓഫീസിൽ നിന്നും മാറ്റിയതിനെ ചൊല്ലി തർക്കം; 63 ബി.ജെ.പിക്കാർ അറസ്റ്റിൽ

ബി.ജെ.പിക്കാർ സ്ഥാപിച്ച ഛായാചിത്രം ഡി.എം.കെ കൗൺസിലറായ കനകരാജാണ് എടുത്തുമാറ്റിയത്‌

MediaOne Logo

Web Desk

  • Published:

    24 April 2022 4:03 AM GMT

മോദിയുടെ ഛായചിത്രം പഞ്ചായത്ത് ഓഫീസിൽ നിന്നും മാറ്റിയതിനെ ചൊല്ലി തർക്കം; 63 ബി.ജെ.പിക്കാർ അറസ്റ്റിൽ
X

തമിഴ്‌നാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം പഞ്ചായത്ത് ഓഫീസിൽ നിന്ന് കൗൺസിലർ നീക്കം ചെയ്തതിനെ ചൊല്ലി തർക്കം. കോയമ്പത്തൂർ ജില്ലയിലെ വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രം നീക്കിയത്. ഇതിനെതിരെ വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം നടത്തിയ 63 ബി.ജെ.പി പ്രവർത്തകരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് വെള്ളല്ലൂർ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വരദരാജന്റെ നേതൃത്വത്തിൽ 30 ഓളം വരുന്ന ബി.ജെ.പി പ്രവർത്തകർ ഓഫീസിൽ ഫോട്ടോ പതിച്ചത്. ഫോട്ടോ പതിക്കാൻ എക്‌സിക്യൂട്ടീവ് ഓഫീസർ എൻ.ബാലസുബ്രമണി അനുമതി നൽകിയെന്നാണ് ഇവർ പറയുന്നത്. ഉച്ചയ്ക്ക് 12.30ഓടെ കൗൺസിലർ കനകരാജ് ഓഫീസിലെത്തി ഫോട്ടോ നീക്കം ചെയ്തു. കനകരാജ് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്യുന്നതിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

ഉച്ചയോടെ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് കെ.വസന്തരാജന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഓഫീസിനു മുന്നിൽ തടിച്ചുകൂടി കൗൺസിലർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് കനകരാജ് വിജയിച്ചെങ്കിലും ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

കനകരാജിനെതിരെ പ്രാദേശിക ബി.ജെപി അംഗങ്ങൾ പോത്തനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പ്രധാനമന്ത്രിയുടെ ഛായാചിത്രം നീക്കം ചെയ്തതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story