Quantcast

നയതന്ത്രബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; മോദി ബ്രൂണൈയിലെത്തി

ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്രബന്ധം പുതുക്കുകയാണ് സന്ദര്‍ശന ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    3 Sep 2024 10:37 AM GMT

നയതന്ത്രബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; മോദി ബ്രൂണൈയിലെത്തി
X

ന്യൂഡൽഹി: ഉഭയകക്ഷി സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണൈയിലെത്തി. ബ്രൂണൈ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്. അടുത്ത രണ്ടു ദിവസത്തെ സന്ദർശനത്തിൽ സിംഗപ്പൂരിലും മോദിയെത്തും. ബുധനാഴ്ചയാണ് ഇവിടം സന്ദർശിക്കുക. ബ്രൂണൈയിലെ ദാറസലാമിലെത്തിയ മോദിക്ക് കിരീടാവകാശി ഹാജി അൽ മുഹ്തദി ബില്ലയുടെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.

ഇന്ത്യ-ബ്രൂണൈ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്രബന്ധം പുതുക്കുകയുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു. ബ്രൂണൈയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടു പോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും ഈ സന്ദർശനം വഴിയൊരുക്കുമെന്ന പ്രത്യാശയും മോദി പങ്കുവച്ചിരുന്നു. ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദര്‍ശനം.സുൽത്താനുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും മോദി സംവദിക്കും.



TAGS :

Next Story