Quantcast

വ്യോമസേനയുടെ സി-17 വിമാനം രക്ഷാദൗത്യത്തിന് നൽകും; പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടക്കാഴ്ച നടത്തി

രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടള്ള മറ്റൊരു വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ വിമാനങ്ങൾ ഇതിനോടകം തന്നെ അതിർത്തികളിലേക്ക് പോകുമെന്നറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-03-01 07:27:56.0

Published:

1 March 2022 7:09 AM GMT

വ്യോമസേനയുടെ സി-17 വിമാനം രക്ഷാദൗത്യത്തിന് നൽകും; പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടക്കാഴ്ച നടത്തി
X

യുക്‌റൈൻ വിഷയത്തെകുറിച്ചും ഇന്ത്യയുടെ രക്ഷാദൗത്യത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും തമ്മിൽ ചർച്ച നടത്തി. വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ ഇതിനോടകം തന്നെ അതിർത്തിയിലേക്ക് പോവുന്നുണ്ട്. യുക്രൈനിൽ യുദ്ധം മൂലം വറുതിയിലായ ആളുകൾക്ക് സഹായമെത്തിക്കും. രക്ഷാദൗത്യത്തിന്റെ ഭാഗമാവാനാണ് വ്യോമസേനയുടെ സി-17 വിമാനം വിട്ടു നൽകാൻ പ്രധാന മന്ത്രി തീരുമാനിച്ചത്.

ഇതു സംബന്ധിച്ച നിർദേശവും പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടള്ള മറ്റൊരു വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ വിമാനങ്ങൾ ഇതിനോടകം തന്നെ അതിർത്തികളിലേക്ക് പോകുമെന്നറിയിച്ചിട്ടുണ്ട്. കിയവിൽ ഷെല്ലാക്രമണമടക്കം നടക്കുന്നതിനാൽ ഇവിടെ നിന്നുമുള്ള രക്ഷാദൗത്യം ദുഷ്‌കരമാണ്.


യുക്രൈനിലെ ഇന്ത്യൻ രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള ഏഴാമത്തെ വിമാനവും മുംബൈയിൽ എത്തി. 182 പേരുമായി ബുക്കാറസ്റ്റിൽ നിന്നുമാണ് വിമാനം എത്തിയത്. 1578 പേരാണ് ഇതുവരെ യുക്രൈനിൽ ഇന്ത്യയലെത്തിയത്. ആയിരം ഇന്ത്യക്കാർ കിയവിൽ നിന്നും പടിഞ്ഞാറൻ യുക്രൈനിൽ എത്തിയതായി എംബസി അറിയിച്ചു. അഞ്ച് ദിവസമായി കിയവിൽ കുടുങ്ങിയ 400 വിദ്യാർത്ഥികളും അതിർത്തിയിൽ എത്തി.

ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സഹായിച്ചതിന് യുക്രൈന്റെ അയൽരാജ്യങ്ങൾക്ക് ഇന്ത്യ നന്ദി അറിയിച്ചു. യുഎൻ പൊതുസഭയിലാണ് ഇന്ത്യൻ പ്രതിനിധി നന്ദി അറിയിച്ചത്. സമാധാനപരമായി ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി ആവശ്യപ്പെട്ടു.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ നാല് ഇന്ത്യൻ പ്രതിനിധികളെ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കാൻ തൂരുമാനമായിട്ടുണ്ട്. യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി മന്ത്രിമാർ നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിനടുത്താണ് അതിർത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്. നിലവിൽ കിയവിൽ നിന്നും 800 ഇന്ത്യക്കാർ അതിർത്തി പ്രദേശത്തേക്കെത്തി. അതേസമയം, ട്രെയിനിൽ ഇന്ത്യക്കാരെ കയറ്റാൻ എംബസി ഇടപെട്ടു. ഇന്ത്യക്കാരെ ട്രെയിനിൽ കയറാൻ നേരത്തേ അനുവദിച്ചിരുന്നില്ല. അംബാസഡർ പാർത്ഥസത്പതി യുക്രൈൻ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് അവർക്ക് പ്രവേശനം ലഭിച്ചത്.

TAGS :

Next Story