Quantcast

'നിഷേധാത്മകതയിൽ കെട്ടിപ്പടുത്ത സഖ്യങ്ങൾ ഒരിക്കലും വിജയിച്ചിട്ടില്ല': 'ഇന്ത്യ'യെ പരോക്ഷമായി പരാമര്‍ശിച്ച് മോദി

'കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ വഴക്കാണ്. എന്നാൽ ബംഗളൂരുവിൽ അവർ പരസ്പരം കെട്ടിപ്പിടിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-19 02:01:23.0

Published:

19 July 2023 1:57 AM GMT

PM Narendra Modi criticises opposition alliance
X

ഡല്‍ഹി: നിഷേധാത്മകതയിൽ കെട്ടിപ്പടുത്ത സഖ്യങ്ങൾ ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പേരുപറയാതെയാണ് മോദിയുടെ വിമര്‍ശനം. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടന്ന അതേദിവസം എന്‍.ഡി.എ യോഗവും ചേര്‍ന്നിരുന്നു. ആ യോഗത്തിലാണ് പുതിയ പ്രതിപക്ഷ സഖ്യത്തിന്‍റെ പേരു പറയാതെ മോദി വിമര്‍ശനം ഉന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി ഭാരതത്തെക്കുറിച്ചാണ് സംസാരിച്ചത്. എൻ.ഡി.എ പ്രതിനിധീകരിക്കുന്നത് ദരിദ്രരെയും പിന്നാക്ക വിഭാഗങ്ങളെയുമാണെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. എൻ.ഡി.എ പ്രതിനിധീകരിക്കുന്നത് പുതിയ ഇന്ത്യയെയും വികസിത രാഷ്ട്രത്തെയും ജനങ്ങളുടെ അഭിലാഷത്തെയുമാണെന്ന് മോദി അവകാശപ്പെട്ടു.

"എന്‍.ഡി.എ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കും ആദിവാസികൾക്കും പിന്നാക്ക സമുദായങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. രാജ്യം ആദ്യം, പുരോഗതി ആദ്യം, ജനങ്ങളുടെ ശാക്തീകരണം ആദ്യം എന്നതാണ് മുദ്രാവാക്യം. ഗാന്ധിജിയും അംബേദ്കറും വിഭാവനം ചെയ്ത സാമൂഹ്യനീതിയാണ് എൻ.ഡി.എയുടെ ലക്ഷ്യം"- മോദി പറഞ്ഞു.

സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞതിങ്ങനെ- "ദരിദ്രർക്ക് സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പ് നൽകുമ്പോൾ ഭാവി തലമുറയെ നമ്മള്‍ സുരക്ഷിതമാക്കുന്നു. എൻ.ഡി.എ പദ്ധതികൾ ദാരിദ്ര്യമില്ലാതാക്കി. ഞാൻ മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തിൽ പോയി ആദിവാസി സ്ത്രീകളെ കണ്ടു. അവർ എന്നോട് പറഞ്ഞു. സ്വയം സഹായ സംഘങ്ങളുടെ സഹായത്തോടെ ലക്ഷാധിപതികളായെന്ന്".

പ്രതിപക്ഷ സഖ്യത്തെ കുറിച്ച് മോദി പറഞ്ഞതിങ്ങനെ- "കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ വഴക്കാണ്. എന്നാൽ ബംഗളൂരുവിൽ അവർ പരസ്പരം കെട്ടിപ്പിടിക്കുന്നു. അവർ അടുത്താലും ഒരുമിച്ച് മുന്നോട്ടുപോവാന്‍ അവര്‍ക്ക് കഴിയില്ല. ആ യാഥാർത്ഥ്യം ജനങ്ങൾക്ക് കാണണം".

Summary- Prime Minister Narendra Modi launched a sharp attack on the new Opposition declaring that alliances "built on negativity has never won".

TAGS :

Next Story