പ്രധാനമന്ത്രി വാക്ക് പാലിച്ചു: പി വി സിന്ധുവിനൊപ്പം ഐസ്ക്രീം കഴിച്ചു
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച
ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കായികതാരങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി പ്രഭാത ഭക്ഷണം കഴിച്ചു. മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ ഐസ്ക്രീം കഴിക്കാമെന്ന് ബാഡ്‌മിന്‍റന്‍ താരം പി വി സിന്ധുവിന് നല്‍കിയ വാക്ക് പ്രധാനമന്ത്രി പാലിച്ചു.
ടോക്യോയിലേക്ക് പോകും മുന്‍പ് പ്രധാനമന്ത്രി കായികതാരങ്ങളുമായി സംസാരിച്ചിരുന്നു. ജയിച്ചു വരുമ്പോള്‍ നമുക്കൊന്നിച്ച് ഐസ്‌ക്രീം കഴിക്കാം എന്നാണ് അന്ന് മോദി പി വി സിന്ധുവിനോട് പറഞ്ഞത്. 2016ലെ റിയോ ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടിയ ശേഷമുള്ള അഭിമുഖത്തിൽ ഐസ്‌ക്രീം കഴിക്കുന്നത് പോലും കോച്ച് ഗോപീചന്ദ് വിലക്കിയിരുന്നതായി സിന്ധു പറഞ്ഞിരുന്നു. ഇത് ഓർത്തെടുത്തായിരുന്നു മോദിയുടെ വാക്കുകൾ. ഒളിംപിക്‌സ് അടുത്തതിനാല്‍ ഡയറ്റ് നോക്കുകയാണെന്നും ഐസ്‌ക്രീം കഴിക്കുന്നില്ലെന്നും സിന്ധു മറുപടി നൽകി. ടോക്യോയിൽ വിജയം ആവർത്തിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു- 'കഠിനാധ്വാനം ചെയ്യൂ. എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്. ഈ സമയത്തും നിങ്ങൾ വിജയിയാകും. വിജയിച്ചു വന്ന ശേഷം നമുക്ക് ഐസ്ക്രീം കഴിക്കാം'- എന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് ഒളിംപിക് താരങ്ങളെ ക്ഷണിച്ചിരുന്നു. കായിക താരങ്ങളെ കയ്യടിച്ചാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. വരുംതലമുറകളെ മുഴുവൻ പ്രചോദിപ്പിക്കാൻ താരങ്ങൾക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നീരജ് ചോപ്ര, പി വി സിന്ധു, രവികുമാർ ദാഹിയ, ബജ്‌റംഗ് പൂനിയ, പി ആര്‍ ശ്രീജേഷ് തുടങ്ങിയവരുൾപ്പടെ മുന്നൂറോളം കായിക താരങ്ങളാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തത്.
Prime Minister Narendra Modi meets Tokyo Olympics contingent in Delhi pic.twitter.com/STSLmuTCEL
— ANI (@ANI) August 16, 2021
Adjust Story Font
16