'ലക്ഷ്യം 100 ശതമാനം പൂര്‍ത്തിയാക്കാതെ വിശ്രമമില്ല': മൂന്നാമങ്കത്തിന് തയ്യാറെന്ന സൂചന നല്‍കി നരേന്ദ്ര മോദി
'രണ്ടു തവണ പ്രധാനമന്ത്രിയായില്ലേ ഇനി എന്തുവേണമെന്ന് ഒരിക്കല്‍ ഒരു രാഷ്ട്രീയ എതിരാളി ചോദിച്ചു'
ഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാക്കാതെ വിശ്രമമില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഗുജറാത്തിലെ ബറോച്ചിലെ ഒരു പൊതുപരിപാടിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒരിക്കല്‍ ഞാന്‍ ഒരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്ട്രീയത്തില്‍ അദ്ദേഹം എന്‍റെ എതിരാളിയാണ്. പക്ഷേ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. രാജ്യം നിങ്ങളെ രണ്ടു തവണ പ്രധാമന്ത്രിയാക്കി. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാൾ രണ്ടു തവണ പ്രധാനമന്ത്രിയായാൽ അയാൾ എല്ലാം നേടി എന്നാണ് അദ്ദേഹം കരുതിയിരുന്നത്"- പ്രധാനമന്ത്രി പറഞ്ഞു.
''മോദിയെ നിർമിച്ചത് വ്യത്യസ്തമായ ഒന്നിനാലാണെന്ന് അദ്ദേഹത്തിനറിയില്ല. ഗുജറാത്ത് എന്ന ഭൂമിയാണ് മോദിയെ രൂപപ്പെടുത്തിയത്. ഇനി വിശ്രമിക്കണം എന്ന് ഞാൻ കരുതുന്നില്ല. സര്‍ക്കാര്‍ പദ്ധതികളുടെ 100 ശതമാനം പൂർത്തീരിക്കാതെ എനിക്ക് വിശ്രമമില്ല"- പ്രധാനമന്ത്രി വ്യക്തമാക്കി.
2014ൽ താൻ ആദ്യമായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രാജ്യത്തിന്റെ പകുതിയോളം പേരും ശുചിമുറികള്‍, വാക്‌സിനേഷൻ, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് 100 മൈൽ അകലെയായിരുന്നുവെന്ന് മോദി പറഞ്ഞു- "ഞങ്ങള്‍ അധികാരത്തില്‍ വന്നതില്‍പ്പിന്നെ പല പദ്ധതികളും 100 ശതമാനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഞാൻ ഇവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ല. മറിച്ച് രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ്"
Adjust Story Font
16