Quantcast

രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കം

ഡൽഹിയിൽ ഇന്ന് ആരംഭിക്കുന്ന മൊബൈൽ കോൺഗ്രസിന്‍റെ ഭാഗമായാണ് ഉദ്ഘാടനം നടക്കുക

MediaOne Logo

Web Desk

  • Published:

    1 Oct 2022 12:53 AM GMT

രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കം
X

ഡല്‍ഹി: രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഡൽഹിയിൽ ഇന്ന് ആരംഭിക്കുന്ന മൊബൈൽ കോൺഗ്രസിന്‍റെ ഭാഗമായാണ് ഉദ്ഘാടനം നടക്കുക.

പ്രഖ്യാപനം പോലെ തന്നെ ഈ വർഷം ഒക്ടോബറിൽ 5 ജി സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കേന്ദ്ര സർക്കാർ. സ്പെക്ട്രം ലേലം ഉൾപ്പടെയുള്ള നടപടികൾ അതിവേഗം സർക്കാർ പൂർത്തിയാക്കി. ശാസ്ത്ര ആരോഗ്യ മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനും ഫൈവ് ജി സേവനങ്ങൾ കരുത്താകുമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നുണ്ട്. ഡൽഹിയിൽ ഇന്ന് ആരംഭിക്കുന്ന മൊബൈൽ കോൺഗ്രസ് വേദിയിൽ വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി ഫൈവ് ജി സേവനങ്ങൾ നാടിന് സമർപ്പിക്കും.

ആദ്യ ഘട്ടത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രം ലഭ്യമാകുന്ന സേവനം അടുത്ത രണ്ട് വർഷങ്ങൾ കൊണ്ട് രാജ്യം മുഴുവൻ ലഭ്യമാക്കുമെന്ന് ആണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ലേല നടപടികളിൽ പങ്കെടുത്ത ജിയോ, വിഐ, എയർടെൽ എന്നീ കമ്പനികൾക്ക് പുറമെ അദാനി ഗ്രൂപ്പും 5 ജി സേവന ദാതാക്കളുടെ പട്ടികയിൽ ഉണ്ട്. അതേസമയം ഫൈവ് ജി ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ താരിഫ് സംബന്ധിച്ച് ഇപ്പോഴും ടെലികോം കമ്പനികൾ വ്യക്തത നൽകിയിട്ടില്ല.

TAGS :

Next Story