Quantcast

സി.പി.എമ്മിന്റെ പഠന ഗവേഷണ കേന്ദ്രമായ സുർജിത് ഭവനിലെ വി-20 സെമിനാർ പൊലീസ് തടഞ്ഞു

കനത്ത പൊലീസ് സന്നാഹമാണ് സുർജിത് ഭവന് മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-08-19 10:28:54.0

Published:

19 Aug 2023 8:53 AM GMT

police action in Delhi Surjit Bhavan
X

ന്യൂഡൽഹി: സി.പി.എം പഠന ഗവേഷണ കേന്ദ്രമായ സുർജിത് ഭവനിലെ സെമിനാർ ഡൽഹി പൊലീസ് തടഞ്ഞു. ജി-20ക്ക് എതിരായി വി-20 എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറാണ് തടഞ്ഞത്. സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. സുർജിത് ഭവന്റെ ഗേറ്റ് പൂട്ടിയ പൊലീസ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

കനത്ത പൊലീസ് സന്നാഹമാണ് സുർജിത് ഭവന് മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെയാണ് സെമിനാർ സംഘടിപ്പിച്ചതെന്ന് ആരോപിച്ചാണ് പൊലീസ് പരിപാടി തടഞ്ഞത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്, മേധാ പട്കർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

ഫാസിസ്റ്റ് നടപടിയാണ് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ജയറാം രമേശ് പറഞ്ഞു. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇത്. പ്രതിപക്ഷത്തെ കേന്ദ്രസർക്കാർ വേട്ടയാടുകയാണ്. സമാധാനപരമായി നടക്കുന്ന പരിപാടിക്കെതിരെയാണ് പൊലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story