Quantcast

ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ സർവീസ് പിസ്റ്റൾ കൊണ്ട് സ്വയം വെടിവെച്ചു മരിച്ചു

ഹെഡ് കോൺസ്റ്റബിളായ ദേവേന്ദർ ആണ് പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽവെച്ച് വെടിവെച്ചു മരിച്ചത്.

MediaOne Logo

Web Desk

  • Published:

    26 Jan 2023 2:49 PM GMT

Death, police
X

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ സർവീസ് പിസ്റ്റൾ കൊണ്ട് സ്വയം വെടിവെച്ചു മരിച്ചു. ഹെഡ് കോൺസ്റ്റബിളായ ദേവേന്ദർ ആണ് പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽവെച്ച് വെടിവെച്ചു മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3.30-നാണ് സംഭവം.

വ്യക്തിപരമായ കാരണങ്ങളാലാണ് മരിക്കുന്നതെന്നാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ കുറിപ്പിൽ പറയുന്നത്. ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ സ്വദേശമായ ഹരിയാനയിലേക്ക് കൊണ്ടുപോയി.

TAGS :

Next Story