Quantcast

എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ല; വിശദീകരണവുമായി ഡൽഹി പൊലീസ്

മുദ്രാവാക്യവുമായി പാർലമെന്റിലേക്ക് മാർച്ച് നടത്തിയവരെ തടയുകയാണ് ചെയ്തതെന്നും ഡൽഹി പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-03-24 09:54:53.0

Published:

24 March 2022 9:10 AM GMT

എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ല; വിശദീകരണവുമായി ഡൽഹി പൊലീസ്
X

പാർലമെന്റ് വളപ്പിൽ എം.പിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡൽഹി പൊലീസ്. ഐഡന്റിറ്റി കാർഡ് ഹാജരാക്കാൻ പ്രതിഷേധവുമായി എത്തിയവർ തയ്യാറായില്ല. മുദ്രാവാക്യവുമായി പാർലമെന്റിലേക്ക് മാർച്ച് നടത്തിയവരെ തടയുകയാണ് ചെയ്തതെന്നും ഡൽഹി പൊലീസ്. സിൽവർ ലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് എംപിമാർക്ക് മർദ്ദനമേറ്റ പരാതിയിലാണ് പൊലീസിന്റെ വിശദീകരണം.

എംപിമാരെ കയ്യേറ്റം ചെയ്തത് ഗൗരവമേറിയ പ്രശ്‌നമെന്നു ലോക്‌സഭ സ്പീക്കർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വ്യക്തമാക്കി.

പൊലീസിന്റെ അതിക്രമം ജനാധിപത്യ ലംഘനമാണെന്നും തങ്ങളെ സംഘടിതമായി പൊലീസ് അക്രമിക്കുകയായിരുന്നുവെന്നും എംപിമാർ തുറന്നടിച്ചു. പൊലീസ് ആക്രമണത്തിനെതിരെ പാർലമെന്റിൽ ശക്തമായി പ്രതിഷേധിക്കുമെന്നും എംപിമാർ വ്യക്തമാക്കി. കേരളത്തിലെ നാടകത്തിന്റെ തനിയാവർത്തനമാണ് ഡൽഹിയിൽ നടന്നതെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. പൊലീസിന്റേത് പച്ചയായ ഗുണ്ടായിസമാണെന്നും സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പൊലീസ് കയ്യേറ്റം ചെയ്തതെന്നും രമ്യഹരിദാസ് എംപി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് ഇന്ന് ഡൽഹിയിലെത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്കായുള്ള കേന്ദ്രാനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

TAGS :

Next Story