രാംപൂരിൽ മുസ്‌ലിം വോട്ടർമാരെ പൊലീസ് തടഞ്ഞെന്ന് പരാതി
രാംപൂരിൽ ചില പോളിങ് ബൂത്തുകൾ ബി.ജെ.പി പ്രവർത്തകർ തകർത്തതായി എസ്.പി ആരോപിച്ചിരുന്നു.
ലഖ്‌നോ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാംപൂരിൽ മുസ്‌ലിം വോട്ടർമാരെ തടഞ്ഞെന്ന് പരാതി. ഇതിന്റെ വീഡിയോ സമാജ്‌വാദി പാർട്ടി പുറത്തുവിട്ടു. രാംപൂർ, ഖടൗലി നിയമസഭാ മണ്ഡലങ്ങളിലും മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മെയിൻപുരി പാർലമെന്റ് മണ്ഡലത്തിലുമാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
रामपुर में मुस्लिम मतदाताओं को वोट डालने से रोक रही पुलिस। भाजपा को जिताने के लिए चुनाव को किया जा रहा प्रभावित।
— Samajwadi Party (@samajwadiparty) December 5, 2022
मामले का संज्ञान ले चुनाव आयोग, आरोपियों पर हो कार्रवाई। @ceoup@ECISVEEP@SpokespersonECI pic.twitter.com/goMQ29BNWU
രാംപൂരിൽ ചില പോളിങ് ബൂത്തുകൾ ബി.ജെ.പി പ്രവർത്തകർ തകർത്തതായി എസ്.പി ആരോപിച്ചിരുന്നു. തകർക്കപ്പെട്ട മേശയുടെയും കസേരകളുടെയും ദൃശ്യങ്ങളടങ്ങുന്ന വീഡിയോ എസ്.പി ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
रामपुर में भाजपा के लोगों ने सपा के बूथ पर तोड़फोड़ और गुंडागर्दी की। सवाल पूछने पर सीओ साहब भाग खड़े हुए।
— Samajwadi Party (@samajwadiparty) December 5, 2022
मामले का संज्ञान ले चुनाव आयोग, आरोपी भाजपा नेता पर हो कार्रवाई। ऐसे पुलिसकर्मियों को तत्काल सस्पेंड किया जाए।@ceoup@ecisveep@SpokespersonECI pic.twitter.com/AQBjRFnaC2
Adjust Story Font
16