Quantcast

ഗുണ്ടൽപേട്ട കരിങ്കൽ ക്വാറിയപകടം; പാറക്കെട്ടിനുള്ളിൽ നിന്ന് രണ്ടുപേരുടെ നിലവിളി കേട്ടെന്ന് പൊലീസ്

ഇടിഞ്ഞുവീണ പാറക്കെട്ടുകൾക്കിടയിൽ ആറു പേർ ഉണ്ടെന്നാണ് നേരെത്തെ പുറത്തു വന്ന വിവരം

MediaOne Logo

Web Desk

  • Updated:

    2022-03-04 12:50:22.0

Published:

4 March 2022 12:45 PM GMT

ഗുണ്ടൽപേട്ട കരിങ്കൽ ക്വാറിയപകടം; പാറക്കെട്ടിനുള്ളിൽ നിന്ന് രണ്ടുപേരുടെ നിലവിളി കേട്ടെന്ന് പൊലീസ്
X

മൂന്നു മരണം നടന്നതായി സ്ഥിരീകരിച്ച കർണ്ണാടക ഗുണ്ടൽ പേട്ട കരിങ്കൽ ക്വാറിയപകടത്തിൽ പാറക്കെട്ടിനുള്ളിൽ നിന്ന് രണ്ടു പേരുടെ നിലവിളി കേട്ടെന്ന് പൊലീസ്. ആറു പേർ ഇടിഞ്ഞുവീണ പാറക്കെട്ടുകൾക്കിടയിൽ ഉണ്ടെന്നാണ് നേരെത്തെ പുറത്തു വന്ന വിവരം. ഗുണ്ടൽ പേട്ടയിൽ മലയാളി നടത്തുന്ന കരിങ്കൽ ക്വറിയിൽ വലിയ അപകടമാണുണ്ടായിരിക്കുന്നത്.

ആറു ബിഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കപ്പെടുന്നത്. ഗുണ്ടൽ പേട്ട മടഹള്ളി കുന്നിലാണ് അപകടം നടന്നത്. കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടയിൽ മലയിടിഞ്ഞാണ് അപകടം. 11 മണിയോടെ ഭീമൻ പാറകൾ അടർന്നുവീഴുകയായിരുന്നു. ഏഴ് വാഹനങ്ങൾ പാറകൾക്കടിയിൽ പെട്ടിരിക്കുകയാണ്. വലിയ പാളികളാണ് ജോലിക്കാരുടെയും മണ്ണുമാന്തിയടക്കമുള്ള വാഹനങ്ങളുടെയും മുകളിൽ വീണിരിക്കുന്നു.

ഗുണ്ടൽ പേട്ട ടൗണിൽ നിന്ന് വയനാട് റോഡിൽ മൂന്നു കിലോമീറ്റർ മാറിയാണ് അപകടമുണ്ടായ ക്വാറി സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് നിരവധി ക്വാറികളും ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. 50 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായില്ല. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്.

Police say they heard the screams of two people from inside a rock in an accident at the Gundal Peta granite quarry in Karnataka.

TAGS :

Next Story