Quantcast

ജമ്മു കശ്മീരിലെ രാഷ്ട്രീയ അവകാശങ്ങൾ പുനഃസ്ഥാപിക്കണം: എൻജിനീയർ റാഷിദ്

ബിജെപിയും നാഷണൽ കോൺഫറൻസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും റാഷിദ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    16 Sep 2024 2:42 AM GMT

ജമ്മു കശ്മീരിലെ രാഷ്ട്രീയ അവകാശങ്ങൾ പുനഃസ്ഥാപിക്കണം: എൻജിനീയർ റാഷിദ്
X

ശ്രീനഗർ: ജമ്മു കശ്മീരിലെ രാഷ്ട്രീയ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് അവാമി ഇത്തിഹാദ് പാർട്ടി അധ്യക്ഷൻ എൻജിനീയർ റാഷിദ് എംപി. ബിജെപിയും നാഷണൽ കോൺഫറൻസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ജമ്മു കശ്മീർ ജനങ്ങൾക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങേണ്ടി വരുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. കശ്മീരിൽ വേരുറച്ചുവരുന്ന അവാമി ഇത്തിഹാദ് പാർട്ടിക്കെതിരെയും അധ്യക്ഷൻ എൻജിനീയർ റാഷിദിനെതിരെയും വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് അദ്ദേഹം ബിജെപിക്കും നാഷണൽ കോൺഫറൻസിനും പിഡിപിക്കുമെതിരെ രംഗത്തെത്തിയത്.

റാഷിദ് മത്സരിക്കുന്നതും പ്രവർത്തിക്കുന്നതും ബിജെപിക്കെതിരെയല്ലെന്നും നാഷണൽ കോൺഫറൻസിനെതിരെയാന്നേനും ഒമർ അബ്ദുല്ല കഴിഞ്ഞ ദിവസം മീഡിയവണിനോട് പ്രതികരിച്ചിരുന്നു. ബാരാമുല്ലയിലെ ജനങ്ങൾക്കായി പാർലമെന്റിൽ സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥയാന്നെനും ഉമർ പറഞ്ഞിരുന്നു. പിന്നാലെയാണ് റാഷിദിന്റെ പ്രതികരണം. കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെയും റാഷിദ് രംഗത്തെത്തി.

ഭീകര പ്രവർത്തന ഫണ്ടിന്റെ പേരിൽ എൻഐഎ 2019ൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത റാഷിദ് ജയിലിലിരുന്ന് മത്സരിച്ചാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബാരമുല്ലയിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ തോൽപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം കശ്മീരിലെത്തിയത്.



TAGS :

Next Story