Quantcast

പൂഞ്ച് ഭീകരാക്രമണം; ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേർ കസ്റ്റഡിയിൽ

ആക്രമണത്തിൽ അഞ്ച് സെെനികർ വീരമൃത്യു വരിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-04-22 06:48:47.0

Published:

22 April 2023 2:59 AM GMT

പൂഞ്ച് ഭീകരാക്രമണം; ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേർ കസ്റ്റഡിയിൽ
X

ശ്രീന​ഗർ: ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണം ആസൂത്രിതമെന്ന് സൈന്യത്തിന്‍റെ വിലയിരുത്തൽ.കേസിൽ 12 പേരെ സുരക്ഷസേന കസ്റ്റഡിയിലെടുത്തു. വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെയും മൃതദേഹം ഇന്ന് ജന്മനാടുകളിൽ എത്തിക്കും.

ജമ്മുകശ്മീരിലെ പൂഞ്ച് ഭീകരാക്രമണക്കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒരു വർഷത്തിനിടെ പ്രവർത്തനം തുടങ്ങിയ ഭീകരസംഘം പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ സഹായത്തോടെ ആക്രമണം നടത്തിയെന്നാണ് സൂചന. ജമ്മുകശ്മീർ ഗസ്‌വി ഫോഴ്സ് എന്ന സംഘനയുടെ സ്വാധീനമേഖലയിലാണ് ആക്രമണം നടന്നത്.

അതേസമയം പൂഞ്ച് ഭീകരാക്രമണം ആസൂത്രിതമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.ഭീകരർ സൈനിക വാഹനത്തിന് നേരെ 36 റൗണ്ട് വെടിവെച്ചു.സ്ഫോടനം നടത്താൻ സ്റ്റിക്കി ബോംബ് ഉപയോഗിച്ചതയും റിപ്പോർട്ടുകൾ ഉണ്ട് .കഴിഞ്ഞ വർഷം കത്രയിൽ നടത്തിയതിന് സമാനമായ ഭീകരക്രമണമാണ് പൂഞ്ചിലേതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ഭ​ട്ട- ദൂ​രി​യ​ മേഖലയിലെ വനങ്ങളിൽ ഉൾപ്പെടെ ഭീകരർക്ക് വേണ്ടി ശക്തമായ തിരച്ചിൽ തുടരുകയാണ്.ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.അതേസമയം വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെയും ഭൗതികദേഹം ഇന്ന് ജന്മനാടുകളിൽ എത്തിക്കും.

TAGS :

Next Story