ഫ്രാൻസിസ് മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാനെത്തുന്നത്
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും. കോംഗോ ദക്ഷിണ സുഡാൻ സന്ദർശനത്തിന് ശേഷമാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം മംഗോളിയസന്ദർശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാനെത്തുന്നത്.1999ലാണ് അവസാനമായി മാർപ്പാപ്പ ഇന്ത്യയിലെത്തിയത്. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയാണ് അന്ന് ഇന്ത്യ സന്ദർശിച്ചിരുന്നത്.
ആഗസ്റ്റ് ആദ്യവാരം ലോക യുവജന ദിനത്തിൽ പോർച്ചുഗലിലെ ലിസ്ബണിൽ ഉണ്ടാകുമെന്നും ഫ്രാൻസിലെ മാർസെയിൽ സെപ്തംബർ 23-ന് മെഡിറ്ററേനിയൻ ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
സുഡാനിലെത്തിയ മാർപ്പാപ്പ സ്വാതതന്ത്ര സമര നേതാവ് ജോൺ ഗരാങ്ങിന്റെ ശവകുടീരം നിലകൊള്ളുന്ന മൈതാനത്ത് കുർബാനയിൽ പങ്കെടുത്തു. ഏകദേശം ഒരു ലക്ഷത്തോളം പേരായിരുന്നു ആ കുർബാന ചടങ്ങിൽ പങ്കെടുത്തത്.
Adjust Story Font
16