Quantcast

മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍; രാവിലെ കമല്‍നാഥിന് അഭിവാദ്യമര്‍പ്പിച്ച് ബാനര്‍, പിന്നാലെ ശോകമൂകമായി കോണ്‍ഗ്രസ് ഓഫീസ്

വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനം വിജയപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-03 05:25:59.0

Published:

3 Dec 2023 5:19 AM GMT

Poster Hailing Kamal Nath As Madhya Pradesh Chief Minister
X

ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

ഭോപ്പാല്‍: എക്സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിട്ടും ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. 2018ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടുപോയ അധികാരം തിരിച്ചുപിടിക്കാമെന്ന മോഹവും വ്യാമോഹമായി. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞത് കോണ്‍ഗ്രസിന്‍റെ ആത്മിശ്വാസത്തെ കുറച്ചൊന്നു കെടുത്തിയെങ്കിലും തിരിച്ചുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു പാര്‍ട്ടി.

വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനം വിജയപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതിനു മുന്നോടിയായിട്ടാണ് കമൽനാഥിനെ രണ്ടാം തവണയും മുഖ്യമന്ത്രിയായി അവതരിപ്പിച്ചുകൊണ്ടുള്ള ബാനറുകള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. ''മുഖ്യമന്ത്രി കമല്‍നാഥിന് അഭിനന്ദനങ്ങള്‍' എന്നെഴുതിയ പോസ്റ്റർ ഭോപ്പാലിലെ കോൺഗ്രസ് ഓഫീസിന് പുറത്തും പതിച്ചിരുന്നു.പോസ്റ്റല്‍ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ കമല്‍നാഥ്. ''ഒരു ടെന്‍ഡ്രും ഞാന്‍ കണ്ടില്ല. 11 മണിവരെ ട്രെൻഡുകളൊന്നും നോക്കേണ്ടതില്ല. എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, എനിക്ക് വോട്ടർമാരെ വിശ്വസിക്കുന്നു'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

വോട്ടെണ്ണലിന് മുന്നോടിയായി പാർട്ടിയിലെ മുതിർന്ന നേതാക്കളും എക്‌സിൽ അഭിനന്ദന ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. "എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും എന്‍റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. എല്ലാ കോൺഗ്രസ് കൗണ്ടിംഗ് ഏജന്റുമാരും ജാഗ്രത പാലിക്കാനും നീതിയുക്തമായ വോട്ടെണ്ണൽ നടത്താനും അഭ്യർത്ഥിക്കുന്നു" എന്നായിരുന്നു മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിന്‍റെ പ്രതികരണം. ''തെരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ പ്രതീക്ഷയെക്കാള്‍ മികച്ചതായിരിക്കും. ഞങ്ങൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിർത്തുകയാണ്. മധ്യപ്രദേശിൽ ഞങ്ങൾ അധികാരം തിരിച്ചുപിടിക്കുകയും തെലങ്കാനയിൽ അധികാരം നേടുകയും ചെയ്യും," മറ്റൊരു കോൺഗ്രസ് നേതാവ് പവൻ ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

TAGS :

Next Story