അമിത് ഷാ ചെന്നൈയില്‍ എത്തിയപ്പോള്‍ തെരുവുവിളക്കുകള്‍ അണഞ്ഞു; സുരക്ഷാവീഴ്ചയെന്ന് ബി.ജെ.പി
ചെന്നൈ വിമാനത്താവളത്തിന് സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പുറത്തെ തെരുവു വിളിക്കുകള്‍ അണഞ്ഞതിനെ ചൊല്ലി വിവാദം. സംഭവിച്ചത് സുരക്ഷാ വീഴ്ചയാണെന്ന് ബി.ജെ.പി ആരോപിച്ചു. ചെന്നൈ വിമാനത്താവളത്തിന് സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങി കാറില്‍ കയറുന്നതിനിടെയാണ് പ്രദേശത്തെ വൈദ്യുതി നിലച്ചത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന്‍റെ പ്രതികരണമിങ്ങനെ- "ഇത് അന്വേഷിക്കണം. നമ്മുടെ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ എങ്ങനെയാണ് പെട്ടെന്ന് വൈദ്യുതി തകരാർ ഉണ്ടായത്? സുരക്ഷാ വീഴ്ചയാണിത്. ഗൗരവമായി അന്വേഷിക്കണം".
അതേസമയം വൈദ്യുത തടസ്സം മനപ്പൂർവം ഉണ്ടാക്കിയതല്ലെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. വൈദ്യുതി തടസത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കനത്ത ചൂടായതിനാല്‍ വൈദ്യുത ഉപഭോഗം കൂടുതലാണ്. ഇതുമൂലം പവർക്കട്ടുണ്ടാകുന്നു. അവരിതും സി.ബി.ഐയെ ഏല്‍പ്പിച്ചേക്കും. വിവാദത്തിൽ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഇളങ്കോവൻ കുറ്റപ്പെടുത്തി.
230 കെ.വി ഹൈ-ടെൻഷൻ ലൈനിലുണ്ടായ തകരാറാണ് വൈദ്യുതി നിലച്ചതിന് കാരണമെന്ന് തമിഴ്നാട് വൈദ്യുതി ബോർഡ് അറിയിച്ചു. എയർപോർട്ട് പരിസരത്ത് മാത്രലല് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി തടസമുണ്ടായിട്ടുണ്ടെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
Adjust Story Font
16