പ്രവാചക നിന്ദ: നുപൂർ ശർമക്ക് പിന്തുണയുമായി പ്രഗ്യ സിങ് താക്കൂർ
നുപൂർ ശർമക്കെതിരായ വധഭീഷണികളെ കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം അവിശ്വാസികൾ അങ്ങനെ ചെയ്യും, അതവരുടെ മനഃസ്ഥിതിയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.
ഭോപ്പാൽ: പ്രവാചക നിന്ദ നടത്തി വെട്ടിലായ ബിജെപി ദേശീയ വക്താവ് നുപൂർ ശർമക്ക് പിന്തുണയുമായി ബിജെപി എംപി പ്രഗ്യാ സിങ് താക്കൂർ. സത്യം പറയുന്നത് കലാപമാണെങ്കിൽ താനും ഒരു കലാപകാരിയാണെന്നായിരുന്നു പ്രഗ്യയുടെ പരാമർശം.
ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഇവിടെ സനാതന ധർമം നിലനിൽക്കുമെന്നും പ്രഗ്യ മാധ്യമങ്ങളോട് പറഞ്ഞു. നുപൂർ ശർമക്കെതിരായ വധഭീഷണികളെ കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം അവിശ്വാസികൾ അങ്ങനെ ചെയ്യും, അതവരുടെ മനഃസ്ഥിതിയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.
#WATCH These non-believers have always done so. They have a communist history...Like Kamlesh Tiwari said something he was killed, someone else (Nupur Sharma)said something& they received threat.India belongs to Hindus & Sanatana Dharma will stay here:BJP's Sadhvi Pragya in Bhopal pic.twitter.com/GPqg9DWKwo
— ANI (@ANI) June 10, 2022
പ്രവാചകനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് നുപൂർ ശർമ അവകാശപ്പെട്ടിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ നുപൂർ ശർമയെ ബിജെപി പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
Adjust Story Font
16